രമ്യ ഹരിദാസും ടി എന്‍ പ്രതാപനും  
POLITICS

പാര്‍ലമെന്റിലെ പ്രതിഷേധം: ടി എന്‍ പ്രതാപന്‍, രമ്യ ഹരിദാസ് ഉള്‍പ്പെടെ 4 പേരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

വെബ് ഡെസ്ക്

ലോക്സഭയില്‍ നിന്നും സസ്‌പെന്റ്‌ ചെയ്യപ്പെട്ട നാല് അംഗങ്ങള്‍ക്കെതിരെയുളള നടപടി പിന്‍വലിച്ചു. ടി എന്‍ പ്രതാപന്‍ , രമ്യ ഹരിദാസ് , മാണിക്കം ടാഗോര്‍, ജ്യോതിര്‍മണി എന്നിവര്‍ക്കെതിരായ സസ്‌പെന്‍ഷനാണ് പിന്‍വലിച്ചത്.

വിലക്കയറ്റം, ജി എസ് ടി പരിഷ്‌കരണം തുടങ്ങിയ വിഷയങ്ങളുയര്‍ത്തി പാര്‍ലമെന്‍റില്‍ പ്രതിഷേധിച്ച 19 പേര്‍ക്കെതിരേയായിരുന്നു നടപടി. പ്ലക്കാര്‍ഡ് ഉയര്‍ത്തി സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചതിനായിരുന്നു സസ്പെന്‍ഷന്‍. 19 പേരില്‍ 4 പേരുടെ സസ്‌പെന്‍ഷന്‍ മാത്രമാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്.

സഭ നടപടികള്‍ തടസപ്പെടുത്തിക്കൊണ്ടുള്ള പ്രതിഷേധങ്ങള്‍ രാജ്യത്തിന് തന്നെ വേദനയാണെന്ന് ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു. ചര്‍ച്ചകളും സംവാദങ്ങളും ആവശ്യമാണ്. എന്നാല്‍ സഭയുടെ അന്തസ് നിലനിര്‍ത്താന്‍ ഓരോ അംഗങ്ങളും ബാധ്യസ്ഥരാണെന്നും സ്പീക്കര്‍ വ്യക്തമാക്കി. വിലക്കയറ്റം സംബന്ധിച്ച ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷി നേരത്തെ വ്യക്തമാക്കിയിരുന്നു. സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതിനായി സര്‍ക്കാര്‍ സമര്‍പ്പിച്ച പ്രമേയം സഭ അംഗീകരിച്ചതിനെ തുടര്‍ന്നാണ് നാല് എം പി മാരുടെ സസ്‌പെന്‍ഷന്‍ സ്പീക്കര്‍ ഓം ബിര്‍ല പിന്‍വലിച്ചത്.

പ്രതിഷേധക്കാര്‍ സഭയിലേക്ക് പ്ലക്കാര്‍ഡ് കൊണ്ടുവരരുതെന്ന സ്പീക്കറുടെ ആവശ്യത്തെത്തുടര്‍ന്ന് സഭയെ പ്രക്ഷുബ്ദമാക്കിയിരുന്നു .സ്പീക്കറുടെ നിലപാടിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. എല്ലാ അംഗങ്ങള്‍ക്കും പ്രതികരിക്കാനുളള അവകാശമുണ്ടെന്ന് കോണ്‍ഗ്രസിന്റെ ലോക്സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പ്രതികരിച്ചു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?