AKG Centre Attack  
POLITICS

എകെജി സെന്റർ ആക്രമണം: ഒരാള്‍ കസ്റ്റഡിയില്‍, കല്ലെറിയുമെന്ന് പോസ്റ്റിട്ടയാളെ പൊലീസ് ചോദ്യം ചെയ്യുന്നു

അക്രമി എത്തിയ വാഹനം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല

വെബ് ഡെസ്ക്

എകെജി സെന്ററിനുനേരെ ബോംബ് എറിഞ്ഞ സംഭവത്തിൽ ഒന്നര ദിവസം കഴിയുമ്പോഴും കാര്യമായ അന്വേഷണ പുരോഗതിയില്ല. സെന്ററിനു നേരെ കല്ലെറിയുമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഒരാളെ കസ്റ്റഡിലെടുക്കുക മാത്രമാണ് ഇതുവരെയുണ്ടായ പൊലീസ് നടപടി. അന്തിയൂര്‍കോണം സ്വദേശിയെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ കഴക്കൂട്ടം പൊലീസ് സ്‌റ്റേഷനിൽ ചോദ്യം ചെയ്യുകയാണ്.

കാട്ടായിക്കോണത്തെ വാടക വീട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ബോംബേറിന് ആറ് ദിവസം മുന്‍പ് എകെജി സെന്ററിനു നേരെ കല്ലെറിയുമെന്ന് ഇയാൾ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. എന്നാല്‍ സംഭവത്തില്‍ ഇതുവരെ കൃത്യമായ തെളിവോ സൂചനയോ കണ്ടെത്താന്‍ അന്വേഷണ സംഘത്തിനായിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും, അക്രമി എത്തിയ വാഹനം തിരിച്ചറിയാനും കഴിഞ്ഞിട്ടില്ല.

എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണം പ്രകോപനം സൃഷ്ടിക്കാനും സമാധാനം തകര്‍ക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്. പ്രകോപനങ്ങളില്‍ വീഴരുതെന്നും ഗൂഢലക്ഷ്യം തിരിച്ചറിയണം. കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആക്രമണം നടന്ന സ്ഥലം മുഖ്യമന്ത്രി ഇന്നലെ സന്ദര്‍ശിച്ചിരുന്നു. അവയ്‌ലബിള്‍ സെക്രട്ടേറിയേറ്റ് ചേര്‍ന്ന് സിപിഎമ്മും സാഹചര്യം വിലയിരുത്തി.

ബോംബ് എറിഞ്ഞ പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി എഡിജിപി വിജയ് സാഖറെ ഇന്നലെ അറിയിച്ചിരുന്നു. പ്രതിയെ ഉടന്‍ പിടികൂടും. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ടോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും എഡിജിപി പറഞ്ഞു. എകെജി സെന്ററിലെത്തി മുഖ്യമന്ത്രിയെ കണ്ട ശേഷമായിരുന്നു വിജയ് സാഖറെയുടെ പ്രതികരണം.

കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോ​ഗിച്ചിരുന്നു. സൈബര്‍ പൊലീസ് ഉള്‍പ്പെടെ 14 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ജില്ലാ ക്രൈം റെക്കോഡ്‌സ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണര്‍ ജെ.കെ ദിനിലാണ് സംഘത്തിന് നേതൃത്വം നൽകുന്നത്. സൈബര്‍ പൊലീസ് സ്‌റ്റേഷന്‍ അസിസ്റ്റന്റ് ശ്യാംലാലും സംഘത്തിലുണ്ട്. എകെജി സെന്ററും പരിസരവും ഉള്‍പ്പെടുന്ന ടെലിഫോണ്‍ ടവറിനു കീഴില്‍, സംഭവ സമയത്തുണ്ടായ ഫോണ്‍വിളികളും പരിശോധിക്കുന്നുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ