നുപൂര്‍ ശര്‍മ  
DEMOCRACY

നുപൂര്‍ ശര്‍മയെ അനുകൂലിച്ച് പോസ്റ്റിട്ടതിന് വീണ്ടും കൊലപാതകം: അന്വേഷണം കേന്ദ്ര ഏജന്‍സിക്ക്

പ്രവാചക നിന്ദ നടത്തിയ നുപൂര്‍ ശര്‍മയെ അനുകൂലിച്ച്‌ സോഷ്യല്‍ മീഡിയയിലെ പോസ്റ്റിന് പ്രതികാരമായാണ് കോല്‍ഹെയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം.

വെബ് ഡെസ്ക്

മഹാരാഷ്ട്രയിലെ അമരാവതിയില്‍ ഉമേഷ് പ്രഹ്ലാദ് കോല്‍ഹെയെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന, സംഘടനകളുടെ പങ്കാളിത്തം, അന്താരാഷ്ട്ര ബന്ധങ്ങള്‍ എന്നിവ സമഗ്രമായി അന്വേഷിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ട്വിറ്റര്‍ പോസ്റ്റ്‌

കോല്‍ഹെയുടെ കൊലപാതകം

ജൂണ്‍ 21 നാണ് രസതന്ത്ര ശാസ്ത്രജ്ഞനായ ഉമേഷ് പ്രഹ്ലാദ് കോല്‍ഹെ ഫാര്‍മസിയില്‍ നിന്ന് മടങ്ങുന്നതിനിടെ കൊല്ലപ്പെടുന്നത്. പ്രവാചക നിന്ദ നടത്തിയ നുപൂര്‍ ശര്‍മയെ അനുകൂലിച്ച സോഷ്യല്‍ മീഡിയ പോസ്റ്റിന് പ്രതികാരമായാണ് കോല്‍ഹെ കൊല്ലപ്പെട്ടതെന്നാണ് വിലയിരുത്തല്‍.

അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം

നുപൂര്‍ ശര്‍മയെ പിന്തുണച്ച് ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് കോല്‍ഹെ വാട്‌സാപ്പില്‍ പ്രചരിപ്പിച്ചതായി അന്വേഷണത്തില്‍ മനസ്സിലായി. ആ പോസ്റ്റ് അബദ്ധത്തില്‍ മുസ്ലീം അംഗങ്ങളുള്ള ഒരു വാട്‌സാപ്പ് ഗ്രൂപ്പില്‍ അയച്ചു. ഇത് പ്രവാചനകനെ അപമാനിക്കുന്നതാണെന്നും അതിനാല്‍ അദ്ദേഹത്തിന് ജീവിച്ചിരിക്കാന്‍ അര്‍ഹതയില്ലാത്തതു കൊണ്ടാണ് കൊലപ്പെടുത്തിയതെന്നും അറസ്റ്റിലായ ഒരു പ്രതി വെളിപ്പെടുത്തി. തുടര്‍ന്നാണ് പ്രവാചക നിന്ദയുടെ പേരിലാണ്‌ കോല്‍ഹെയുടെ കൊലപാതകമെന്ന പ്രാഥമിക നിഗമനത്തില്‍ അന്വേഷണ സംഘമെത്തിയത്‌

നുപൂര്‍ ശര്‍മക്കെതിരെയുള്ള പ്രതിഷേധം

മകന്റെ പ്രതികരണം

തന്റെ പിതാവിന് യാതൊരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലെന്നും പ്രകോപനപരമായ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റും അദ്ദേഹത്തിന്റെ ഫോണില്‍ നിന്ന് കണ്ടെത്തിയിട്ടില്ലെന്നും മകന്‍ സാവന്ദ് മാധ്യമങ്ങളോട് പറഞ്ഞു. കവര്‍ച്ചയ്ക്ക് വേണ്ടിയുള്ള കൊലപാതകല്ലെന്ന് ഉറപ്പാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ കൊലപാതകത്തിന് പിന്നിലുള്ള കാരണം കണ്ടെത്താനാകുവെന്നും സാവന്ദ് കൂട്ടിചേര്‍ത്തു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ