വിജയ് കുമാര്‍ സിന്‍ഹ 
DEMOCRACY

വിശ്വാസവോട്ടെടുപ്പിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ബിഹാര്‍ സ്പീക്കര്‍ രാജിവെച്ചു

മഹാസഖ്യം അധികാരത്തിലെത്തിയ ഉടന്‍ സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയം പാസ്സാക്കിയിരുന്നു

വെബ് ഡെസ്ക്

ബിഹാറില്‍ നിയമസഭാ സ്പീക്കര്‍ വിജയ് കുമാര്‍ സിന്‍ഹ രാജി വെച്ചു. ലഖിസാരായി മണ്ഡലത്തിൽ നിന്നുള്ള ബിജെപി പ്രതിനിധിയാണ് സിൻഹ. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു-ആർജെഡി സഖ്യസര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് തേടുന്നതിന് മുന്നോടിയായാണ് രാജി. രണ്ട് ആഴ്ച്ച മുന്‍പാണ് നിതീഷ് കുമാര്‍ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച് ആര്‍ജെഡിയുമായി കൈ കോര്‍ത്തത്. ബുധനാഴ്ച്ച രാവിലെയോടെ ആര്‍ജെഡി നേതാക്കളുടെ വീടുകളില്‍ സിബിഐ റെയ്ഡ് നടന്നിരുന്നു.

പുതിയ സർക്കാരിന്റെ ആദ്യ സഭാ സമ്മേളനം ആരംഭിച്ചത് സ്പീക്കര്‍ വിജയകുമാര്‍ സിന്‍ഹയുടെ രാജിയോടെയാണ്. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം അധികാരത്തിലെത്തിയ ഉടന്‍ സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയം പാസ്സാക്കിയിരുന്നു. നേരത്തെ രാജി വെയ്ക്കാന്‍ വിസമ്മതിച്ച സിന്‍ഹ തനിക്കെതിരെയുള്ള അവിശ്വാസ പ്രമേയത്തിലെ ആരോപണങ്ങള്‍ വ്യാജമാണെന്ന് പ്രതികരിച്ചു. മുതിര്‍ന്ന ആര്‍ജെഡി നേതാവായ അവധ് ബിഹാരി ചൗധരി പുതിയ സ്പീക്കറാകാനാണ് സാധ്യത.

വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ ബുധനാഴ്ച രാവിലെ ആര്‍ജെഡി നേതാക്കളായ സുനില്‍ സിങ്, അഷ്ഫഖ് കരീം, ഫയസ് അഹമ്മദ് എന്നിവരുടെ വീടുകളില്‍ സിബിഐ റെയ്ഡ് നടന്നിരുന്നു. ലാലു പ്രസാദ് യാദവിനെതിരായ റെയില്‍വേ അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നത്. റെയ്ഡ് അപ്രതീക്ഷിതമല്ലെന്നും അന്വേഷണ ഏജന്‍സികള്‍ ബിജെപിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും ആര്‍ജെഡി എംപി മനോജ് ഝാ പ്രതികരിച്ചു.

243 അംഗ സഭയില്‍ 164 എംഎല്‍മാര്‍ നിതീഷ് കുമാറിനെ പിന്തുണയ്ക്കുന്നുണ്ട്. ഭൂരിപക്ഷത്തിന് ആവശ്യം 121 സീറ്റുകളാണ്. അത് കൊണ്ട് തന്നെ വിശ്വാസ വോട്ടെടുപ്പില്‍ നിതീഷ് കുമാര്‍ സഖ്യത്തിന് ജയം ഉറപ്പാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ