DEMOCRACY

'അമ്പും വില്ലും ആരും അണിയേണ്ട'; ശിവസേനയുടെ ചിഹ്നം മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

വെബ് ഡെസ്ക്

ശിവസേനയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ 'അമ്പും വില്ലും' മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ചിഹ്നത്തില്‍ അവകാശവാദമുന്നയിച്ച് ഉദ്ധവ് താക്കറെ വിഭാഗവും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ വിഭാഗവും രംഗത്തെത്തിയതോടെയാണ് കമ്മീഷന്റെ നടപടി. ചിഹ്നം തങ്ങള്‍ക്ക് അനുവദിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് ഇരുകൂട്ടരും കമ്മീഷനെ സമീപിച്ചിരുന്നു.

അന്ധേരി ഈസ്റ്റ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായാണ് കമ്മീഷന്റെ നടപടി. ഇതോടെ തിരഞ്ഞെടുപ്പില്‍ ഉദ്ധവ് പക്ഷത്തിന് പുതിയ ചിഹ്നം ഉപയോഗിക്കേണ്ടി വരും.

ചിഹ്നത്തിനു പുറമേ പാര്‍ട്ടിയുടെ പേരും പുതിയത് തിരഞ്ഞെടുക്കാനും കമ്മീഷന്‍ ഇരുപക്ഷത്തോടും നിര്‍ദേശിച്ചിട്ടുണ്ട്. യഥാര്‍ഥ ശിവസേന തങ്ങളാണെന്ന ഇരുപക്ഷത്തിന്റെയും അവകാശവാദത്തെത്തുടര്‍ന്നാണിത്.

നേരത്തെ യഥാര്‍ഥ ശിവസേന ആരാണെന്നു നിശ്ചയിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഉദ്ധവ് പക്ഷം സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഇടപെടാന്‍ കോടതി തയാറായിരുന്നില്ല. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ കമ്മീഷന്റെ നടപടി.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും