ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും പ്രധാനമന്ത്രി നരേന്ദ്ര മോദിയും 
DEMOCRACY

ജെഡിയു -ബിജെപി തർക്കം രൂക്ഷം; എംപിമാരുടെയും എംഎല്‍എമാരുടെയും യോഗം നാളെ; നിതീഷ് സോണിയയുമായി ചര്‍ച്ച നടത്തിയെന്ന് സൂചന

കേന്ദ്ര സർക്കാർ- ബിജെപി പരിപാടികളിൽ നിന്ന് തുടർച്ചയായി വിട്ടു നിന്ന് നിതീഷ് കുമാർ

വെബ് ഡെസ്ക്

ബിഹാറില്‍ ബിജെപി- ജനതാദള്‍ യുണൈറ്റഡ് സഖ്യം ഉലയുന്നു. ബിജെപിയുമായി ഇടഞ്ഞു നില്‍ക്കുന്ന ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തിയെന്നാണ് റിപ്പോർട്ടുകൾ. അഭ്യൂഹങ്ങള്‍ക്കിടെ ജെഡിയു എംപിമാരുടെയും എംഎല്‍എമാരുടെയും യോഗം നാളെ ചേരും.

ബിഹാറില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുതല്‍ മുന്നണിയില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ കുറച്ചു നാളുകളായി രൂക്ഷമായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പരിപാടികളില്‍ നിന്ന് തുടര്‍ച്ചയായി വിട്ടുനിന്ന നിതീഷ്‌കുമാര്‍ തന്റെ അതൃപ്തി വ്യക്തമാക്കിയിട്ടുമുണ്ട്. ഇതിനിടെയാണ് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും സഖ്യം തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ പറഞ്ഞത്. എന്നാല്‍ പ്രതിസന്ധിയ്ക്ക് പരിഹാരമായില്ലെന്നാണ് പുറത്തുവരുന്ന സൂചന.

ചൊവ്വാഴ്ച രാവിലെ ഒൻപത് മണിക്ക് ആർജെഡി എംഎൽഎമാരുടെ യോഗം. 11 മണിക്ക് ജെഡിയു യോഗം

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി നിതീഷ് കുമാര്‍ ദീര്‍ഘ നേരം ഫോണില്‍ സംസാരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സ്ഥിരീകരിക്കാന്‍ വിസമ്മതിച്ച ബിഹാര്‍ കോണ്‍ഗ്രസ് നേതാക്കള്‍ , മുതിര്‍ന്ന നേതാക്കള്‍ പരസ്പരം വിളിക്കുന്നതും സംസാരിക്കുന്നതും സ്വാഭാവികമല്ലെയെന്നും പ്രതികരിച്ചു. അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് നിതീഷ് കുമാര്‍ എംപിമാരുടെയും എംഎല്‍എമാരുടെയും യോഗം വിളിച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മുഖ്യമന്ത്രിയുടെ വസതിയിലാണ് യോഗം. ആര്‍ജെഡി എംഎല്‍എമാരുടെ യോഗവും നാളെ ചേരുന്നുണ്ട്. മുന്‍ മുഖ്യമന്ത്രി റാബ്രി ദേവിയുടെ വസതിയിലാണ് യോഗം.

മുന്നണിയിലെ വലിയ ഒറ്റകക്ഷി ബിജെപിയെങ്കിലും മുഖ്യമന്ത്രി പദം നിതീഷ് കുമാറിന് നല്‍കാനായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. ഇതോടെ സര്‍ക്കാരുണ്ടാക്കിയെങ്കിലും ബിജെപി- ജെഡിയു തര്‍ക്കം തുടര്‍ന്നു. സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുകയും മുഖ്യമന്ത്രിയെ അവഗണിക്കുകയും ചെയ്യുന്ന നിയമസഭാ സ്പീക്കര്‍ വിജയ് കുമാര്‍ സിന്‍ഹയെ മാറ്റണമെന്ന ജെഡിയുവിന്റെ ആവശ്യം പരിഗണിക്കപ്പെട്ടില്ല. കേന്ദ്രമന്ത്രി സഭയിലെ പ്രാതിനിധ്യമടക്കമുള്ള വിഷയത്തിലും സംസ്ഥാനത്ത് നിന്ന് കൂടുതല്‍ കേന്ദ്ര മന്ത്രിമാര്‍ ഉള്ളതും എല്ലാം നിതീഷ് കുമാറിന്റെ അതൃപ്തിക്ക് കാരണമാണ്. അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധവും അത് കൈകാര്യം ചെയ്ത രീതിയും നിതീഷിനെതിരെ ബിജെപിയെ തിരിച്ചിരുന്നു. കേന്ദ്ര- സംസ്ഥാന തിരരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്താനുള്ള എന്‍ഡിഎ നയത്തോടും ജെഡിയുവിന് എതിര്‍പ്പുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ