സിദ്ദിഖ് കാപ്പന്‍ 
DEMOCRACY

സിദ്ദീഖ് കാപ്പന്റെ ജയിൽ മോചനം വൈകും

വെബ് ഡെസ്ക്

സുപ്രീംകോടതി ജാമ്യം അനുവദിച്ചെങ്കിലും സിദ്ദീഖ് കാപ്പന്റെ ജയിൽ മോചനം വൈകും. കാപ്പനെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കേസ് നിലനിൽക്കുന്നതിനാലാണ് ഇത്. ഇഡി കേസിൽ ജാമ്യ നടപടികൾ ഉടൻ പൂർത്തിയാക്കാനാണ് ശ്രമമെന്നും മൂന്ന് ദിവസത്തിനകം ഹർജി പരിഗണിക്കുമെന്നും സിദ്ദീഖ് കാപ്പന്റെ അഭിഭാഷകൻ ഹാരിസ് ബീരാൻ പ്രതികരിച്ചു.

കള്ളപ്പണ നിരോധന നിയമ പ്രകാരമാണ് കാപ്പനെതിരെ ഇഡി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കാപ്പന്റെ അക്കൗണ്ടിലേക്ക് എത്തിയ 45,000 രൂപ ചൂണ്ടിക്കാട്ടിയാണ് ഇഡി കേസെടുത്തത്. പണത്തിന്‌റെ ഉറവിടം വ്യക്തമാക്കാന്‍ കാപ്പനായില്ലെന്നാണ് പ്രോസിക്യൂഷന്‍ വാദം. കേസ് ലഖ്‌നൗ കോടതിയുടെ പരിഗണനയിലാണ് ഇപ്പോള്‍. മൂന്ന് ദിവസത്തിനകം കേസില്‍ ജാമ്യ ഹര്‍ജി കോടതി പരിഗണിച്ചേക്കും.

ഹാഥ്‌റസില്‍ ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയപ്പോഴാണ് സിദ്ദീഖ് കാപ്പനെ ഉത്തര്‍ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. അഴിമുഖം ഓണ്‍ലൈന്‍ പോര്‍ട്ടലിലെ മാധ്യമപ്രവര്‍ത്തകനായിരുന്ന കാപ്പന് പപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നാണ് പോലീസിന്റെ ആരോപണം . അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയായിരുന്നു സിദ്ദീഖ് കാപ്പന്‍

അലഹബാദ് ഹൈക്കോടതി ജാമ്യഹർജി തള്ളിയതിനെ തുടർന്നാണ് കാപ്പൻ സുപ്രീം കോടതിയെ സമീപിച്ചത്. 2020 ഒക്ടോബർ അഞ്ചിനാണ് സിദ്ദീഖ് കാപ്പനെയും മറ്റ് മൂന്ന് പേരെയും ഉത്തർപ്രദേശ് പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. പിന്നീട്, കാപ്പനും സഹയാത്രികരും വർഗീയ കലാപം ഉണ്ടാക്കാനും സാമൂഹിക സൗഹാർദം തകർക്കാനും ശ്രമിച്ചുവെന്നാരോപിച്ച് യുഎപിഎ പ്രകാരം കേസെടുത്ത് ജയിലിലാക്കുകയായിരുന്നു.

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി