DEMOCRACY

ഉദ്ധവിന് തീപ്പന്തം; ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

അന്ധേരി ഈസ്റ്റ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായാണ് കമ്മീഷന്റെ നടപടി.

വെബ് ഡെസ്ക്

ഉദ്ധവ് താക്കറെ വിഭാഗത്തിന് ഇനി പുതിയ പേരും ചിഹ്നവും. താക്കറെ വിഭാഗം ഇനി ശിവസേന ഉദ്ധവ് ബാലാസാഹേബ് താക്കറെ എന്നറിയപ്പെടും. പുതിയ പാർട്ടി ചിഹ്നം തീപ്പന്തമാണെന്നും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) അറിയിച്ചു.

അതേസമയം, മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തെ ഇനി മുതൽ ബാലസാഹേബച്ചി ശിവസേന (ബാലാസാഹെബിന്റെ ശിവസേന) എന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. എന്നാൽ, ഷിൻഡെ വിഭാഗത്തിന് ഇതുവരെ പാർട്ടി ചിഹ്നം അനുവദിച്ചിട്ടില്ല. നാളെയ്ക്കകം മൂന്ന് പുതിയ ചിഹനങ്ങളുടെ പട്ടിക നൽകണമെന്ന് ഷിൻഡെ വിഭാഗത്തോട് തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ, ചിഹ്നം തങ്ങള്‍ക്ക് അനുവദിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് ഇരുകൂട്ടരും കമ്മീഷനെ സമീപിച്ചിരുന്നു. എന്നാൽ, ചിഹ്നത്തില്‍ അവകാശവാദമുന്നയിച്ച് ഉദ്ധവ് താക്കറെ വിഭാഗവും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ വിഭാഗവും രംഗത്തെത്തിയതോടെ ശിവസേനയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ 'അമ്പും വില്ലും' തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചിരുന്നു.

അന്ധേരി ഈസ്റ്റ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായാണ് കമ്മീഷന്റെ നടപടി. പിളര്‍പ്പിന് ശേഷം ഇരുപക്ഷത്തിനും ജനപിന്തുണ തിരിച്ചറിയാനുള്ള ആദ്യ പരീക്ഷണം കൂടിയാണ് അന്ധേരി ഈസ്റ്റ് ഉപതിരഞ്ഞെടുപ്പ്. ഒക്ടോബര്‍ ഏഴിനാണ് അന്ധേരിയില്‍ ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി