എം വി ഗോവിന്ദൻ ദ ഫോർത്ത്
POLITICS

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പോളിറ്റ് ബ്യൂറോയിലേക്ക്

വെബ് ഡെസ്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ പോളിറ്റ് ബ്യൂറോയിലേക്ക് തിരഞ്ഞെടുത്തു. കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് തിരഞ്ഞെടുത്തത്. കേരളത്തില്‍ നിന്ന് പിബിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന പതിനൊന്നാമത്തെ നേതാവാണ് എംവി ഗോവിന്ദന്‍. സിപിഎം കേന്ദ്ര കമ്മിറ്റിയിലാണ് തീരുമാനം.

ഓഗസ്റ്റ് 28നാണ് എംവി ഗോവിന്ദനെ സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത്. രണ്ടാം പിണറായി മന്ത്രി സഭയില്‍ എക്‌സൈസ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന അദ്ദേഹം കോടിയേരി ബാലകൃഷ്ണന്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. സെപ്റ്റംബര്‍ 2ന് കാബിനറ്റ് മന്ത്രിപദം രാജി വെച്ച് എംവി ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറിയായി ചുമതലയേറ്റു. സംഘടനാ രംഗത്ത് കൂടുതല്‍ കാലം പ്രവര്‍ത്തിച്ച അനുഭവത്തിന്റെ കരുത്തുമായാണ് എം വി ഗോവിന്ദന്‍ സിപിഎമ്മിന്റെ അമരത്ത് എത്തിയത്.

പാര്‍ട്ടി സ്റ്റഡിക്ലാസുകളിലെ സ്ഥിരാധ്യാപകനായ എം വി ഗോവിന്ദന്‍, വിട്ടുവീഴ്ചയില്ലാത്ത കമ്മ്യൂണിസ്റ്റായാണ് അറിയപ്പെടുന്നത്. 1970 ലാണ് കായികാധ്യാപകൻ കൂടിയായ എം വി ഗോവിന്ദൻ പാര്‍ട്ടി അംഗമായത്. അടിയന്തരാവസ്ഥ സമയംസിപിഎം നേതാക്കള്‍ വ്യാപകമായി അറസ്റ്റ് ചെയ്യപ്പെട്ട കാലത്ത് ഗോവിന്ദനും ജയിലിടക്കപ്പെട്ടു. 1991ല്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയിലെത്തിയ ഗോവിന്ദന്‍ 2006 ല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി,പിന്നീട് കേന്ദ്രകമ്മിറ്റിയിലുമെത്തി.

അതേസമയം തിരഞ്ഞെടുക്കപ്പെട്ടത് അഭിമാനമെന്ന് എം വി ഗോവിന്ദന്‍ പ്രതികരിച്ചു. രണ്ട് ചുമതലകളും ഒരുമിച്ച് നിര്‍വഹിക്കാന്‍ പരിശ്രമിക്കുമെന്നും വലിയ ഉത്തരവാദിത്വമാണെന്ന ബോധ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ