POLITICS

സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച് ബിജെപി - ഷിന്‍ഡെ, വിശ്വാസവോട്ടില്‍ വിജയം ഉറപ്പാക്കി

ഷിൻഡെയെ സംബന്ധിച്ച് നിർണായകമായിരുന്നു സ്പീക്കർ തിരഞ്ഞെടുപ്പ്

വെബ് ഡെസ്ക്

മഹാരാഷ്ട്രാ സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ നിയമ സഭാംഗം രാഹുല്‍ നര്‍വേക്കറെ നിയമസഭാസ്പീക്കറായി തിരഞ്ഞെടുത്തു. ഇതോടെ നാളെ നടക്കുന്ന വിശ്വാസ വോട്ടില്‍ ഷിന്‍ഡെ സർക്കാർ വിശ്വാസ വോട്ട് നേടുമെന്ന് ഉറപ്പായി.

164 വോട്ടുകളുടെ പിന്തുണയോടെയാണ് ബിജെപിയും ഷിന്‍ഡെ വിഭാഗവും കരുത്തുകാട്ടിയത്. മഹാരാഷ്ട്രാ നിയമസഭയില്‍ ഷിന്‍ഡെ സര്‍ക്കാരിന്റെ ആദ്യ വിജയമാണിത്. ശിവസേനാ എംഎല്‍എ രാജന്‍ സാല്‍വിയായിരുന്നു മഹാ അഘാഡി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി. 107 വോട്ടുകളാണ് അഘാടി സഖ്യത്തിന് ലഭിച്ചത്.

ഞായറാഴ്ച്ച രാവിലെ 11 മണിക്ക് സഭാനടപടികള്‍ ആരംഭിച്ചതിനു ശേഷമം സ്പീക്കര്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ആരംഭിച്ചു. മഹാവികാസ് അഘാഡി സഘ്യം വോട്ടെടുപ്പ് ആവശ്യപ്പെടുകയായിരുന്നു. തലയെണ്ണിയാണ് വോട്ടെടുപ്പ് നടത്തിയത്. വോട്ടെടുപ്പില്‍ നിന്ന് രണ്ട് സമാജ്വാദി പാര്‍ടി എംഎല്‍മാര്‍ വിട്ടുനിന്നു.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം