പോലീസ് പീഡന കേസിൽ തന്റെ കക്ഷിയായ നവാബ് രാജേന്ദ്രൻ തന്നെ തനിക്ക് വേണ്ടി കോടതിയിൽ ഹാജരായി വാദിക്കേണ്ടി വന്നിട്ടുണ്ടെന്ന് അഡ്വ. എ എക്സ് വർഗീസ്. നക്സൽ, പരിസ്ഥിതി കേസുകളിൽ ഹാജരായി നിരവധി പോലീസ് കേസുകളും മർദനങ്ങളും ഏറ്റിട്ടുള്ള തനിക്കെതിരെ 35ൽ അധികം കേസുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
വയനാട്ടിലെ അവിവാഹിതരായ ആദിവാസി അമ്മമാർക്ക് നീതി ലഭിക്കാൻ കോടതിയിൽ പോയ തനിക്ക് മോശം അനുഭവമാണുണ്ടായത്. ലൈംഗീക ചൂഷണത്തിനിരയായ അമ്മമാരെ കുറിച്ച് പറഞ്ഞപ്പോൾ അഭിഭാഷകരും ജഡ്ജിയും കോടതിയിലിരുന്ന് ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം വെളിപെടുത്തുന്നു.
നക്സൽ വർഗീസ് കേസ്, ഇടുക്കി മുനിയറ കേസ്, മനുസ്മൃതി കത്തിച്ച കേസ്. അങ്ങനെ നിരവധി കേസുകളിൽ അഭിഭാഷകനായും പ്രതിയായുമൊക്കെ കോടതിയിലെത്തിയ സംഭവബഹുലമായ അഭിഭാഷക ജീവിതത്തെ കുറിച്ചാണ് അഭിഭാഷകരുടെ കേസ് ഡയറിയിൽ അഡ്വ. എ എക്സ് വർഗീസ് വിശദീകരിക്കുന്നത്.