സ്വന്തമായി എടുത്തണിഞ്ഞതാണ് ഈ വില്ലൻ വേഷം. അതിൽ ഒട്ടും വിഷമം തോന്നിയിട്ടില്ല.അക്കാലത്ത് സ്ക്രീനിൽ ചെയ്തുകൂട്ടിയ ക്രൂരതയ്ക്കൊക്കെ പ്രായശ്ചിത്തമായാണ് ഇപ്പോൾ ദൈന്യതയുള്ള കഥാപാത്രങ്ങളൊക്കെ തേടി വരുന്നതെന്ന് തോന്നുന്നു.വില്ലൻ റോളുകൾ ചെയ്യുന്ന കാലത്തും സന്തോഷം തന്നെയായിരുന്നു, ഇപ്പോഴും അതേ.
ഇനിയും വില്ലന്‍ വേഷം ചെയ്യണമെന്നാണ് ആഗ്രഹം
മൂന്ന് സിനിമകൾ നിർമിച്ചതും സിനിമയോടുള്ള മോഹം കൊണ്ടാണ്.എഴുതാൻ പലതവണ നോക്കി. പക്ഷേ എന്നെക്കൊണ്ട് അത് നടക്കില്ല.സംവിധാനം എന്റെ മേഖലയല്ല എന്ന് നേരത്തെ തന്നെ തിരിച്ചറിഞ്ഞു.രാഷ്ട്രീയം മനസ്സിലുണ്ട്. പക്ഷേ സജീവ രാഷ്ട്രീയം എനിക്ക് പറ്റില്ല.
സിനിമയിലെ മൂന്ന് തലമുറയ്ക്കൊപ്പം അഭിനയിച്ചു. കുടുംബത്തിലെ മൂന്ന് തലമുറ സിനിമയിൽ ഉണ്ട്. ആ റെക്കോർഡ് അധികം പേർക്ക് ഇല്ല. സിനിമയിലെയും ജീവിതത്തിലെയും അനുഭവങ്ങളെല്ലാം ചേർത്ത് ഒരു ആത്മകഥ അധികം വൈകാതെ പുറത്തുവരും. ടി ജി രവി ജീവിതം പറയുന്നു ബാക്ക്സ്റ്റോറിയിൽ