സോഷ്യൽ മീഡിയയിൽ കിട്ടുന്ന പിന്തുണ പെട്ടെന്നുണ്ടായ ഒന്നല്ല. ഫേസ്ബുക്ക് ഒക്കെ തുടങ്ങിയ കാലം തൊട്ടേ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇന്നും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെല്ലാം കൈകാര്യം ചെയ്യുന്നത് സ്വന്തമായാണ്. ഭക്ഷണം കഴിക്കുക എന്നതിനപ്പുറം റെസ്റ്റോറന്റില്‍ എത്തുന്നവർക്ക് ഏറ്റവും നല്ല അനുഭവം സമ്മാനിക്കാനാണ് ശ്രമിക്കുന്നതെന്നും ഷെഫ് സുരേഷ് പിള്ള.
പരസ്യത്തിലൂടെ മാർക്കറ്റ് ചെയ്യാനും ബ്രാൻഡിങ് ചെയ്യാനും ശ്രമിച്ചാൽ അത് കൃത്യമായി മനസ്സിലാക്കാൻ കഴിയുന്നവരാണ് മലയാളികൾ. ഇങ്ങനെയൊരു പ്രോഡക്ട് ഉണ്ടെന്ന് സോഷ്യല്‍ മീഡിയയിലൂടെ ആളുകളെ അറിയിക്കാൻ മാത്രമാണ് ശ്രമിക്കാറുള്ളത്. ഭക്ഷണത്തിലൂടെ ആളുകളിലേക്ക് എത്താൻ എളുപ്പമാണ്.പക്ഷേ ഭക്ഷണം എന്നത് എപ്പോഴും റിസ്കുള്ള ഏരിയയാണ്.ഭക്ഷണമുണ്ടാക്കുന്ന ഷെഫിന്റെ ആ ദിവസത്തെ മാനസികാവസ്ഥ പോലും രുചിയെ സ്വാധീനിക്കാം.
Guest is always right എന്നാണ് ഹോസ്പിറ്റാലിറ്റിയിലെ ഗോൾഡൻ റൂൾ. തിരിച്ച് ഭക്ഷണം വിളമ്പിത്തരുന്നവരോട് നന്ദി പറഞ്ഞ് മടങ്ങുക എന്നതാണ് നമ്മൾ ചെയ്യേണ്ടത്. ഹോസ്പിറ്റാലിറ്റി മേഖലയിലെ അനുഭവങ്ങളും സിനിമയെ വെല്ലുന്ന ജീവിതയാത്രയും പങ്കുവയ്ക്കുകയാണ് ഷെഫ് സുരേഷ് പിള്ള ബാക്ക് സ്റ്റോറിയുടെ പുതിയ ലക്കത്തിൽ