BACK STORY

''എന്റെ പാട്ടല്ല, നിലപാടാണ് അവരുടെ പ്രശ്നം''

കലയും ജീവിതവും പറയുന്നു ഹരീഷ് ശിവരാമകൃഷ്ണന്‍ ബാക്സ്റ്റോറിയില്‍

ശ്രീജാ ശ്യാം

എന്നെ എന്തിനാണ് ഇങ്ങനെ ടാർഗറ്റ് ചെയ്യുന്നത് എന്ന് പലപ്പോഴും മനസിലാവാറില്ല. എന്നേക്കാള്‍ മോശമായി പാടുന്നവരില്ലേ, അവർക്ക് ഇത്രയും ആക്രമണം നേരിടേണ്ടി വരാറില്ല.മോശമായി പാടുന്നത് കൊണ്ടല്ല, സംഗീതത്തെക്കുറിച്ചുള്ള എന്റെ നിലപാട് കൊണ്ടാണ് പലപ്പോഴും ഞാന്‍ ആക്രമിക്കപ്പെടുന്നത്. എപ്പോഴെങ്കിലും എന്റെ നിലപാടുകള്‍ക്ക് പരസ്യമായൊരു പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയില്ല, ഞാനാകട്ടെ മാറാന്‍ ഉദ്ദേശിക്കുന്നുമില്ല.

ചെയ്യാന്‍ പറ്റില്ലയെന്നോ ചെയ്യരുതെന്നോ പറയുന്ന കാര്യം അപ്പോള്‍ തന്നെ ചെയ്യുക എന്നതാണ് എന്റെ സർവൈവല്‍ മെക്കാനിസം. സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങളില്‍ കുറച്ചുകൂടി പക്വത ആവാമെന്ന് തോന്നാറുണ്ട്, പക്ഷേ വള്ളികള്‍ വലിച്ച് തലയിലിടുന്നത് ഒരു ശീലമായിപ്പോയി.

സംഗീതമോ ജോലിയോ ഏതെങ്കിലും ഒന്ന്, എന്ന് ഇതുവരെ ചിന്തിച്ചിട്ടില്ല. 22 വർഷമായി ജോലി ചെയ്തുണ്ടാക്കിയ ഒരു ലൈഫ്സ്റ്റൈലുണ്ട്. അത് ഞാന്‍ നിലനില്‍ക്കുന്ന സംഗീത മേഖലയില്‍ നിന്ന് കിട്ടില്ല. എന്റെ പാഷന് വേണ്ടി കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷിതത്വമോ ജീവിതശൈലിയോ കോംപ്രമൈസ് ചെയ്യാന്‍ ഒരുക്കമല്ല. കലയും ജീവിതവും പറയുന്നു ഹരീഷ് ശിവരാമകൃഷ്ണന്‍ ബാക്സ്റ്റോറിയില്‍.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ