BACK STORY

പ്രിവിലേജിന് വേണ്ടി ഇട്ട പേരല്ല പിള്ള!

സോഷ്യൽ മീഡിയയിലെ ഹൈപ്പ് ഒക്കെ ക്ഷണികമാണെന്ന തിരിച്ചറിവുണ്ടെന്ന് ഷെഫ് സുരേഷ് പിള്ള

ശ്രീജാ ശ്യാം

ഇൻസ്റ്റ​ഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയ 2009-2010 കാലത്ത് ഞാൻ വെറുമൊരു ഷെഫ് ആയിരുന്നു. അന്ന് അക്കൗണ്ടില്‍ ഇട്ട പേരാണ് ഷെഫ് പിള്ള എന്നത്. പാസ്പോ‍ർട്ടിലെ സുരേഷ് ശശിധരൻ പിള്ള എന്ന പേര് വ‍ർക്ക് പെ‍ർമിറ്റില്‍ വന്നപ്പോൾ പിള്ളയായി മാറിയതാണ്. പേരിന്റെ കാര്യത്തിലൊക്കെ വിവാദം വന്നപ്പോൾ വല്ലാതെ നിരാശ തോന്നിയിട്ടുണ്ട്.

സോഷ്യൽ മീഡിയയിലെ ഹൈപ്പ് ഒക്കെ ക്ഷണികമാണെന്ന തിരിച്ചറിവുണ്ട്. ഈ ഫോളോവേഴ്സിനെയൊക്കെ നഷ്ടപ്പെടാൻ നിമിഷനേരം മതിയെന്നും അറിയാം. വീഡിയോ ഒക്കെ കണ്ട് ഷെഫ് ആവണം എന്ന് പറയുന്ന കുഞ്ഞുങ്ങളെയും കൊണ്ട് രക്ഷിതാക്കൾ കാണാൻ വരുമ്പോൾ വലിയ സന്തോഷം തോന്നും.

നമ്മൾ മാത്രമല്ല, കൂടെയുള്ളവരും വളരണം എന്നതാണ് ആ​ഗ്രഹം. സോഷ്യൽ മീഡിയയിൽ താരങ്ങളായി മാറിയ സുരേഷിനെയും രൂപേഷിനെയും പോലെ ഇനിയുമുണ്ട് പണ്ട് കൂടെ ജോലി ചെയ്തിരുന്നവ‍ര്‍. അതൊരു ‌ഔദാര്യമല്ല, അവരുടെ മിടുക്ക് കൊണ്ടാണ് അവരെ കൂടെ ജോലി ചെയ്യാൻ ക്ഷണിക്കുന്നത്. സുരേഷ് എസ്. ഷെഫ് പിള്ളയായി മാറിയ കഥ തുടരുന്നു ബാക്ക് സ്റ്റോറിയിൽ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ