വലിയൊരിടവേളയ്ക്ക് ശേഷം സ്വതന്ത്ര നിർമ്മാതാവായി സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് സാന്ദ്രാ തോമസ്. വിജയ് ബാബുവുമായി ഉണ്ടായ പ്രശ്നങ്ങളെ തുടർന്ന്ഫ്രൈഡേ ഫിലിം ഹൗസില്‍ നിന്ന് എല്ലാം ഉപേക്ഷിച്ച് ഇറങ്ങിപ്പോയ സാന്ദ്ര, അനുഭവങ്ങളുടെ കരുത്തോടെയാണ് തിരിച്ചെത്തുന്നത്. ഒറ്റയ്ക്ക് നിന്ന് സിനിമ ചെയ്യുമ്പോള്‍ ചെയില്‍ ഈഗോ മാനേജ് ചെയ്യുന്നതാണ് സിനിമയില്‍ താന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് സാന്ദ്രാ തോമസ് പറയുന്നു.
സിനിമ ചെയ്യുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് ഒരു പ്രശ്നമുണ്ടായായാല്‍ അസോസിയേഷനുകളെ സമീപിക്കുന്നത്. നമുക്ക് വേണ്ടതെന്നാണ് മനസ്സിലാക്കാന്‍ പോലും അവർക്ക് കഴിയാറില്ല. നഷ്ടപരിഹാരമൊന്നും വേണ്ട, ചിലപ്പോള്‍ ഒരു ക്ഷമാപണം കൊണ്ട് തീരുന്നതാകും പ്രശ്നം. പക്ഷേ അവർക്കത് മനസ്സിലാവില്ല
വിജയ് ബാബുവുമായുണ്ടായ പ്രശ്നങ്ങള്‍ ജീവിതത്തെ ആകെ മാറ്റിമറിച്ചു. വിജയുമായി പ്രശ്നമുണ്ടായപ്പോള്‍ എല്ലാം മതിയാക്കി തിരിച്ചുപോയതാണ്. സിനിമ ഇനി വേണ്ടെന്നു വച്ചതുമാണ്. പക്ഷേ തിരിച്ചുവരേണ്ടി വന്നു. ടെറർ പ്രൊഡ്യൂസറെന്നാണ് ആളുകള്‍ പറയുന്നത്, വെറും പറച്ചിലാണ് വളരെ സെന്‍സിറ്റീവാണ് താനെന്ന് തുറന്നുപറയുന്നു സാന്ദ്ര.