പ്രണയം ഒരു കൊടുക്കൽ വാങ്ങലാണ്. ഒരുപാട് കാര്യങ്ങൾ പങ്കുവെയ്ക്കപ്പെടുമ്പോൾ മാത്രമേ അത് സാധ്യമാവുകയുള്ളൂ. കാല്പനിക സാഹിത്യവും ആധുനിക സാഹിത്യവും സിനിമയും കവികളായ കവികളും ചേർന്ന് രൂപപ്പെടുത്തിയ സങ്കല്പത്തിന് അകത്ത് നിന്നുകൊണ്ട്, അവർ അനുവദിച്ചു തന്ന എന്തോ ഒന്നിനെയാണ് ഇപ്പോഴും നമ്മൾ പ്രണയം എന്ന് വിളിക്കുന്നത്. പ്രണയം പൂർത്തിയാക്കണമെങ്കിൽ വിവാഹത്തിലേക്കും ദാമ്പത്യത്തിലേക്കും എത്തിക്കണമെന്നത് പഴഞ്ചൻ കാഴ്ചപ്പാടാണ്. ജീവിതത്തിലുണ്ടായ ഓരോ പ്രണയങ്ങളും ഓരോ ഭാഗ്യങ്ങളായിരുന്നു.