വാർധക്യവും കൂടുതൽ ക്രിയാത്മകമായി മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുന്നവരോട് സമൂഹം എപ്പോഴും ചോദിക്കുന്ന ഒരു ചോദ്യമാണിത്. പ്രായമിത്രയൊക്കെ ആയില്ലേ അടങ്ങി ഒതുങ്ങി ഇരുന്നൂടെ എന്നെല്ലാം. കാറ്റിനോട്, കുപ്പിയിൽ കയറിയിരിക്കരുതോ എന്ന് ചോദിക്കുന്ന വിഷ്ണു പ്രസാദിന്റെ ഒരു കവിതയുണ്ട്.. "വയസ്സായില്ലേ, വല്ല കുപ്പിയിലും കയറി ഇരിക്കരുതോ" എന്ന് വൃദ്ധരോട് മക്കളോ സമൂഹമോ ചോദിക്കരുത്. ഈ ചോദ്യങ്ങളാണ് അവരോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റ്.