നമ്മുടെ പുരുഷാധിപത്യ സമൂഹം ഇന്നും സ്ത്രീകളെ പൂർണമായി അംഗീകരിക്കാൻ തയ്യാറായിട്ടില്ല. സ്ത്രീകൾ എഴുത്തുകാരികളും സാമൂഹിക പ്രവർത്തകരുമൊക്കെ ആയാൽ ഈ വിഭാഗങ്ങൾക്ക് കുഴപ്പമില്ല. എന്നാൽ സ്വന്തം ലൈംഗികതയും ആന്തരികതയും തിരിച്ചറിയുന്ന സ്ത്രീകളെ എങ്ങനെ നേരിടണമെന്നതിനെ പറ്റി യാതൊരു നിശ്ചയവുമില്ല. അതിനാലാണ് അങ്ങനെയുള്ളവർക്കെതിരെ നിരന്തരം അശ്ലീല വർഷം ചൊരിഞ്ഞുകൊണ്ടിരിക്കുന്നത്. മുഴുവൻ സ്ത്രീകളും ആന്തരികതയുടെ ഭംഗി എപ്പോൾ തിരിച്ചറിയുന്നുവോ അന്ന് മാത്രമേ പുരുഷാധിപത്യത്തിന്റെ അഹന്തയ്ക്ക് അവസാനമുണ്ടാകുകയുള്ളൂ.