മലയാള ചലച്ചിത്ര ഗാനങ്ങളുടെ 75-ാം വാർഷികത്തിലാണ് പി ഭാസ്കരന്റെ മരണവാർഷികവും വാണി ജയറാമിന്റെ അപ്രതീക്ഷിത വിയോഗവും എം എസ് ബാബുരാജിന്‍റെ ജന്മവാർഷികവുമെല്ലാം സമ്മേളിക്കുന്നത്. മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക് പുതുജീവൻ നൽകിയത് ഭാസ്കരൻ മാഷിന്റെ പാട്ടുകളിലൂടെയാണെന്ന് നിസ്സംശയം പറയാം. സ്വപ്നം എന്ന വാക്കിനെ ഇത്രത്തോളം മനോഹരമായ വർണിച്ച മറ്റൊരു സംഗീതജ്ഞൻ ഇല്ലെന്ന് തന്നെ പറയാം. 'ഉണർന്നിരിക്കുമ്പോൾ കാണുന്ന സ്വപ്നമാണ് പാട്ട്' എന്ന വിശേഷണം അർത്ഥവത്താക്കുന്നത് ഭാസ്കരൻ മാഷെന്ന അതുല്യ പ്രതിഭയുടെ ഗാനങ്ങളാണ്.