ജീവിച്ചിരിക്കുമ്പോൾ രാഷ്ട്രീയത്തിന്റെ എഴുത്തിലോ കലയിലോ വ്യക്തിമുദ്ര പതിപ്പിച്ചവരുടെ അല്ലെങ്കിൽ പ്രിവിലേജുകളുള്ളവരുടെ പ്രതിമകളാണ് സാധാരണായായി അവർക്കുള്ള സ്മാരകമെന്ന മട്ടിൽ ഉണ്ടാക്കിവയ്ക്കാറുള്ളത്. സത്യത്തിൽ അധികാരം ഓർമപ്പെടുത്തുക മാത്രമാണ് ഓരോ പ്രതിമയിലും ഉൾച്ചേർത്തു വച്ചിരിക്കുന്നത്.
മഹാന്മാരെന്ന് പറയുന്നവർ മരിച്ചു മണ്ണടിയുമ്പോൾ ജനങ്ങളിൽനിന്ന് പണംപിരിച്ച് അവർക്കായി പ്രതിമകൾ പണിയുന്നതിന് പകരം മനുഷ്യർക്ക് ഉപകാരപ്രദമായി എന്തങ്കിലും ചെയ്തുകൂടേയെന്ന് ബഷീർ ചോദിക്കുന്നുണ്ട്. ശരിക്കും ആരുടെ പ്രതിമകളാണ് പണിയേണ്ടതെന്ന് നമ്മൾ ആലോചിക്കേണ്ടിയിരിക്കുന്നു.