കേരളാ നിയമസഭയിൽ സ്‌പീക്കറുടെയും ഡെപ്യൂട്ടി സ്‌പീക്കറുടെയും ഒഴിവ് വരുന്ന സമയങ്ങളിൽ സഭ നിയന്ത്രിക്കാൻ നിശ്ചയിച്ച പാനലില്‍ മൂന്ന് സ്ത്രീകളായിരുന്നു. കെ കെ രമ, യു പ്രതിഭ, സി കെ ആശ എന്നിവർ ആ പാനലിൽ എത്തിയതിൽ വലിയ സന്തോഷവുമുണ്ട്. എന്നാൽ അതിനെ ഒരു ചരിത്ര സംഭവമാക്കി പെരുപ്പിച്ച് കാണിക്കേണ്ടതുണ്ടോ? സ്ത്രീയുടെ രാഷ്ട്രീയ ജാഗ്രതയെ വിലയ്‌ക്കെടുക്കാൻ ശ്രമിക്കുന്ന പുരുഷ സമൂഹത്തിന്റെ നീക്കങ്ങളിൽ വീണു പോകേണ്ടവരാണോ നമ്മൾ?