അടുത്തിടെ കോഴിക്കോട് മെഡിക്കൽ കോളേജിലെ പെൺകുട്ടികൾ ഹോസ്റ്റൽ പ്രവേശന സമയമവുമായി ബന്ധപ്പെട്ട് നടത്തിയ സമരം നമ്മൾ കണ്ടതാണ്. ചെറിയ പെൺകുട്ടികൾ അവരുടെ അവകാശങ്ങൾക്കായി പോരാടുന്നത് കണ്ടപ്പോൾ അഭിമാനമാണ് തോന്നിയത്. എന്നാൽ ഹൈക്കോടതി ഈ വിഷയത്തിൽ നടത്തിയ വിലയിരുത്തലുകളിൽ പോരായ്മകളുണ്ടായിരുന്നു. പെൺകുട്ടികൾക്കൊപ്പം ആൺകുട്ടികളും രാത്രി 9.30ഓടെ ഹോസ്റ്റലിൽ കയറട്ടെ എന്നായിരുന്നു കോടതിയുടെ പരാമർശം. എന്നാൽ അതാണോ ഇവിടെ ശരിക്കും പ്രശ്നം? ഒരു വിഭാഗത്തിന്‍റെ അവകാശങ്ങൾക്കായി മറ്റൊരു കൂട്ടരുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുകയാണോ വേണ്ടത്.?