Commentary

കേന്ദ്ര ഏജന്‍സികളുടെ റഡാറും, ഇലക്ടറല്‍ ബോണ്ട് വാങ്ങിയ കമ്പനികളും

വെബ് ഡെസ്ക്

എസ്ബിഐ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയ മുന്‍നിര 30 കമ്പനികളില്‍ 14 എണ്ണമെങ്കിലും കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജന്‍സികളുടെ നടപടി നേരിട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. 2019 ഏപ്രില്‍ 12 മുതല്‍ 2024 ജനുവരി 24 വരെയുള്ള കണക്കുകളിലാണ് ഈ സൂചനയുള്ളത്. കേന്ദ്ര സര്‍ക്കാര്‍ ചെയ്തുകൊടുത്ത ഉപകാരങ്ങള്‍ക്ക് കോര്‍പറേറ്റ് മുതലാളിമാര്‍ കൊടുത്ത പ്രതിഫലമാണ് ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത് എന്നാണ് ഉയരുന്ന വിമര്‍ശനം.

സാന്റിയാഗോ മാർട്ടിൻ

പണം നൽകിയ മുതലാളിമാർ

പുറത്തുവന്ന കണക്കുകള്‍ പ്രകാരം ഇലക്ട്രല്‍ ബോണ്ടുകള്‍ വഴി ഏറ്റവും കൂടുതല്‍ പണം നല്‍കിയത് സാന്റിയാഗോ മാർട്ടിൻ എന്ന ലോട്ടറി രാജാവിന്റെ ഫ്യൂച്ചർ ഗെയിമിംഗ്‌സ് ആൻഡ് ഹോട്ടൽ പ്രൈവറ്റ് ലിമിറ്റഡാണ്. 2019 നും 2024 നും ഇടയിൽ 1368 കോടി രൂപയാണ് ഈ കമ്പനി രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയത്. അതേസമയം ലോട്ടറി നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ച് അനധികൃത പണലാഭം നേടിയതിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും ആദായനികുതി വകുപ്പിന്റെയും അന്വേഷണം നേരിടുന്ന സ്ഥാപനം കൂടിയാണിത്.

അനിൽ അഗർവാളിന്റെ വേദാന്ത ഗ്രൂപ്പാണ് ഏറ്റവും കൂടുതൽ പണം നൽകിയവരിലെ അഞ്ചാമൻ. 376 കോടി രൂപയാണ് ബോണ്ടുകൾ വഴി അവർ സംഭാവന നൽകിയത്

ഫ്യൂച്ചർ ഗെയിമിംഗിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 2019-ന്റെ തുടക്കത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണം ആരംഭിച്ചിരുന്നു. ആ വർഷം ജൂലൈ ആയപ്പോഴേക്കും കമ്പനിയുടെ 250 കോടിയിലധികം മൂല്യമുള്ള സ്വത്തുക്കളും ഇഡി കണ്ടുകെട്ടി. 2022 ഏപ്രിൽ രണ്ടിന് കേസിൽ 409.92 കോടി രൂപയുടെ ജംഗമ സ്വത്തുക്കളും ഇഡി കണ്ടുകെട്ടിയിരുന്നു.

ഇതിന് ശേഷമാണ് സാന്റിയാഗോ മാർട്ടിൻ എന്ന ഫ്യൂച്ചർ ഗെയിമിന്റെ മുതലാളി പിന്നീട് ചെയ്തത് ഇലക്ടറൽ ബോണ്ടുകൾ വാങ്ങിക്കൂട്ടിയത്. ഏപ്രിൽ രണ്ടിന് ശേഷം അഞ്ച് ദിവസത്തിനകം അദ്ദേഹം വാങ്ങിയത് 100 കോടി രൂപയുടെ ഇലക്ട്റൽ ബോണ്ടാണ്. ഈയൊരു കോ ഇൻസിഡൻസ് പല കമ്പനികളുടെ കാര്യത്തിലും കാണാം.

അനില്‍ അഗർവാള്‍

1000 കോടി രൂപയുടെ ബോണ്ടുകൾ വാങ്ങിയ ഹൈദരാബാദ് ആസ്ഥാനമായുള്ള മേഘ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡ് ആണ് രാഷ്ട്രീയ പാർട്ടികൾക്ക് ഏറ്റവും വലിയ സംഭാവന നൽകിയ രണ്ടാമത്തെ സ്ഥാപനം. 2019 ഒക്ടോബറിൽ ആദായനികുതി വകുപ്പ് കമ്പനിയുടെ ഓഫീസുകളിൽ റെയ്ഡ് നടത്തി. ഇതേത്തുടർന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചത്. ആകസ്മികമായി, ആ വർഷം ഏപ്രിൽ 12ന്, MEIL 50 കോടി രൂപയുടെ പോൾ ബോണ്ടുകൾ വാങ്ങിയിട്ടുണ്ട്. മാത്രമല്ല, 2023 മെയ് 12ന് കേന്ദ്രസർക്കാരിന്റെ 14400 കോടി രൂപയുടെ കരാറും മേഘ എഞ്ചിനീയറിംഗ് വർക്സിന് ലഭിക്കുകയും ചെയ്തു.

മൂന്നും നാലും സ്ഥാനത്തുള്ളത് ക്വിക്ക് സപ്ലൈ ചെയിൻ പ്രൈവറ്റ് ലിമിറ്റഡും ഹാൽദിയ എനർജി ലിമിറ്റഡുമാണ്. അനിൽ അഗർവാളിന്റെ വേദാന്ത ഗ്രൂപ്പാണ് ഏറ്റവും കൂടുതൽ പണം നൽകിയവരിലെ അഞ്ചാമൻ. 376 കോടി രൂപയാണ് ബോണ്ടുകൾ വഴി അവർ സംഭാവന നൽകിയത്. 2018ൽ, ചില ചൈനീസ് പൗരന്മാർക്ക് നിയമങ്ങൾ വളച്ചൊടിച്ച് വിസ നൽകിയെന്ന കൈക്കൂലി കേസിൽ വേദാന്ത ഗ്രൂപ്പിന്റെ പങ്കാളിത്തവുമായി ബന്ധപ്പെട്ട തെളിവുകൾ കൈവശമുണ്ടെന്ന് ഇ ഡി അവകാശപ്പെട്ടിരുന്നു. കൂടാതെ 2022-ൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡിയും അന്വേഷണം ആരംഭിച്ചിരുന്നു.

മുകളില്‍ പറഞ്ഞ കമ്പനികള്‍ക്ക് പുറമെ ആദ്യ 30 സ്ഥാനക്കാരിൽ 14 സ്ഥാപനങ്ങളും കേന്ദ്ര അന്വേഷണ ഏജൻസികളുടെ റഡാറിൽ പെട്ടവരാണെന്നത് വ്യക്തമാണ്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും