IN & OUT

അറസ്റ്റ് ചെയ്യപ്പെട്ട ഡോണള്‍ഡ് ട്രംപ്, എല്‍ജിബിടിക്യൂ വിഭാഗത്തെ കുറ്റവാളികളാക്കുന്ന ഉഗാണ്ട സര്‍ക്കാര്‍

സ്വവര്‍ഗ്ഗനുരാഗികളെയും ട്രാന്‍സ്ജെന്‍ഡേഴ്സിനെയും ക്രിമിനലുകളാക്കുന്ന പുതിയ നിയമമാണ് ഉഗാണ്ട സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്നത്

അഖില സി പി

പുതിയ കുരുക്കില്‍ ട്രംപ്

അധികാരത്തിലേറിയത് മുതല്‍ വിവാദങ്ങളില്‍ മാത്രം ഇടം പിടിച്ച പ്രസിഡന്റായിരുന്നു ഡോണാള്‍ഡ് ട്രംപ്. ഇപ്പോള്‍ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് പോണ്‍ താരത്തിന് പണം നല്‍കിയ കേസില്‍ ട്രംപ് അറസ്റ്റിലായിരിക്കുകയാണ്. മാന്‍ഹാട്ടന്‍ ജില്ലാ അറ്റോര്‍ണി ഓഫീസില്‍ ട്രംപ് നേരിട്ട് ഹാജരായി കീഴടങ്ങുകയായിരുന്നു. ക്രിമിനല്‍ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ മുന്‍ അമേരിക്കന്‍ പ്രസിഡന്റാണ് ട്രംപ്. വിവാഹേതര ബന്ധം പുറത്ത് വരാതിരിക്കാനായി തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് പോണ്‍ താരത്തിന് പണം നല്‍കിയ കേസിലാണ് ട്രംപിനെതിരെ മാന്‍ഹാട്ടന്‍ കോടതി ക്രിമിനല്‍ കുറ്റം ചുമത്തിയത്. പോണ്‍ താരമായ സ്റ്റോമി ഡാനിയേല്‍സുമായുള്ള ലൈംഗികബന്ധം മറയ്ക്കുക എന്ന ലക്ഷ്യമാണ് അന്ന് ട്രംപിന് ഉണ്ടായിരുന്നത്.

എല്‍ജിബിടിക്യു വിഭാഗത്തെ അംഗീകരിക്കാത്ത ഉഗാണ്ട

ലോകത്ത് എല്‍ജിബിടിക്യു വിഭാഗത്തെ പൊതുബോധം അംഗീകരിച്ച് തുടങ്ങിയിട്ട് വളരെക്കുറച്ച് കാലങ്ങളേ ആയിട്ടുള്ളു. കൃത്യമായ ബോധവത്ക്കരണത്തിന്റെ ഭാഗമായാണ് മിക്ക മനുഷ്യര്‍ക്കും അത്തരം മനുഷ്യജീവിതങ്ങളെക്കുറിച്ചുള്ള അവബോധം ലഭിച്ച് തുടങ്ങിയത്. എന്നാല്‍ അതിനെയെല്ലാം പിന്നോട്ടടിക്കുന്ന സമീപനങ്ങളാണ് ഇപ്പോഴും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുണ്ടാകുന്നത്.

ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയില്‍ എല്‍ജിബിടിക്യൂ വിഭാഗക്കാര്‍ക്കെതിരെ പാര്‍ലമെന്റില്‍ ഒരു ബില്‍ പാസാക്കിയിരിക്കുകയാണ്. സ്വവര്‍ഗ്ഗനാുരാഗികളെയും ട്രാന്‍സ്ജെന്‍ഡേഴ്സിനെയും ക്രിമിനലുകളാക്കുന്ന പുതിയ നിയമമാണ് ഉഗാണ്ട സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്നത്. മനുഷ്യത്വരഹിതമായ സമീപനമാണ് പല ആഫ്രിക്കന്‍ രാജ്യങ്ങളും ലൈഗിംക ന്യൂനപക്ഷങ്ങളോട് ഇതുവരെ സ്വീകരിച്ചിട്ടുള്ളത്.

സ്ഥാനം നഷടപ്പെട്ട സന്ന മരിൻ

ഫിന്‍ലന്‍ഡ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സന്ന മരിന് സ്ഥാനം നഷടപ്പെട്ടിരിക്കുകയാണ്. മൂന്നാം സ്ഥാനത്തേയ്ക്കാണ് സന്ന മരിന്റെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പിന്തള്ളപ്പെട്ടത്. മുന്‍പ് ധനമന്ത്രിയായിരുന്ന പെറ്റേരി ഓര്‍പോയുടെ വലതുപക്ഷ നാഷണല്‍ കൊയിലിഷന്‍ പാര്‍ട്ടി 20.8 ശതമാനം വോട്ടോടെയാണ് വിജയം ഉറപ്പിച്ചത്.

2019 ല്‍ ഫിന്‍ലന്‍ഡ് പ്രധാനമന്ത്രിയാകുമ്പോള്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ തിരഞ്ഞെടുക്കപ്പെടുന്ന നേതാവായിരുന്നു സന്ന മരിയ.അന്ന് അവര്‍ക്ക് വെറും 34 വയസ്സായിരുന്നു പ്രായം. ഫിന്‍ലന്‍ഡിലെ മധ്യ-ഇടതുപക്ഷ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലൂടെയാണ് മരിന്‍ രാഷ്ട്രീയജീവിതം ആരംഭിച്ചത്. 27ാം വയസ്സിലാണ് രാജ്യത്തെ മൂന്നാമത്തെ വലിയ നഗരമായ ടാംപെരെയിലെ സിറ്റി കൗണ്‍സിലിന് അവര്‍ നേതൃത്വം നല്‍കുന്നത്.

എല്ലാ കണ്ണുകളും പാലക്കാട്ടേക്ക്; ഇഞ്ചോടിഞ്ച് പോരാട്ടം, ഇനിയെണ്ണുക പഞ്ചായത്തുകളിലെ വോട്ടുകള്‍ | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്ര തൂത്തുവാരി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നിലെത്തി ഇന്ത്യ മുന്നണി| Maharashtra Jharkhand Election Results Live

കന്നിയങ്കത്തില്‍ മിന്നുന്ന പ്രകടനവുമായി പ്രിയങ്ക; ലീഡ് രണ്ട് ലക്ഷത്തിലേക്ക്

പെര്‍ത്തില്‍ 'പെരുത്ത' തിരിച്ചടി, ഓസീസിനെ 104 റണ്‍സിന് പുറത്താക്കി, ഇന്ത്യക്ക് ആദ്യ ഇന്നിങ്ങ്‌സില്‍ 46 റണ്‍സ് ലീഡ്

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍; മുന്നേറ്റം തുടര്‍ന്ന് പ്രധാന നേതാക്കള്‍