IN & OUT

തിരഞ്ഞെടുപ്പില്‍ വിജയിക്കുന്ന ഏകാധിപതികള്‍; എര്‍ദോഗന്റെ വിജയം പറയുന്നതെന്ത്?

21ആം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ തന്നെ തുര്‍ക്കിയുടെ ഭരണം ഏറ്റെടുത്ത എര്‍ദോഗാന്‍ എല്ലാ എതിര്‍പ്പുകളെയും മറികടന്നാണ്, അധികാരം നിലനിര്‍ത്തിയത്

അഖില സി പി

തുര്‍ക്കിയില്‍ മെയ് 28ന് നടന്ന രണ്ടാം ഘട്ട തിരഞ്ഞെടുപ്പിലെ ഫലം പുറത്ത് വന്നതോടെ റജബ് ത്വയിബ് എര്‍ദോഗന്‍ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. 21ാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ തന്നെ തുര്‍ക്കിയുടെ ഭരണം ഏറ്റെടുത്ത എര്‍ദോഗാന്‍ എല്ലാ എതിര്‍പ്പുകളെയും മറികടന്നാണ്, അധികാരം നിലനിര്‍ത്തിയത്. തുര്‍ക്കിയുടെ രാഷ്ട്രീയ സംവിധാനങ്ങളെ പൂര്‍ണമായി തന്നെ മാറ്റിയ എര്‍ദോഗാന്റെ വിജയം ചില പ്രധാനപ്പെട്ട ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഏകാധിപത്യ പ്രവണതകള്‍ കാണിക്കുന്ന നേതാക്കള്‍ക്ക് തുടര്‍ച്ചയായി അധികാരത്തില്‍ എത്താന്‍ കഴിയുന്നത് എന്ന സുപ്രധാന ചോദ്യം.

കാലങ്ങളായി അന്താരാഷ്ട്ര സമൂഹം ഏറെ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് സ്വവര്‍ഗ്ഗ ലൈംഗികത. ഇക്കാര്യത്തില്‍ ഇപ്പോഴും വിവേചനങ്ങളും വിവാദങ്ങളും മാത്രം അവശേഷിക്കുന്നു. ഈ സമയത്താണ് ലൈംഗിക ന്യൂനപക്ഷമായി ജീവിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമത്തില്‍ ഉഗാണ്ടന്‍ പ്രസിഡന്റ് യോവേറി മുസേവെനി ഒപ്പുവയ്ക്കുന്നത്. സ്വവര്‍ഗാനുരാഗം ജീവപര്യന്തം ശിക്ഷയും ആവശ്യം വന്നാല്‍ വധശിക്ഷയും നല്‍കാവുന്ന ക്രമിനല്‍ കുറ്റമായാണ് പരിഗണിച്ചിരിക്കുന്നത്. പുതിയ നിയമപ്രകാരം ഗേ, ലെസ്ബിയന്‍, ബൈ സെക്ഷ്വല്‍, ട്രാന്‍സ്ജെന്‍ഡര്‍ എന്നീ വിഭാഗത്തില്‍പ്പെടുന്നവരെയെല്ലാം ക്രിമിനലുകളായാണ് പരിഗണിക്കുന്നത്.

റഷ്യക്ക് വെല്ലുവിളിയായി, എര്‍ദോഗന്റെ എതിര്‍പ്പ് മറികടന്ന് കഴിഞ്ഞ ഏപ്രിലിലാണ് ഫിന്‍ലന്‍ഡിന്റെ അംഗത്വം നാറ്റോ സ്വീകരിക്കുന്നത്. അംഗത്വമെടുത്തതിന് പിന്നാലെ ഫിന്‍ലന്‍ഡില്‍ സൈനിക പരിശീലനത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. പുതിയ അംഗമായ ഫിന്‍ലന്‍ഡിനെ പ്രതിരോധിക്കുമെന്ന് പ്രതിജ്ഞയെടുത്ത് കൊണ്ടായിരുന്നു സൈനിക അഭ്യാസത്തിന് തുടക്കം കുറിച്ചത്. നോര്‍വേ, യുകെ, അമേരിക്ക, എന്നിവടങ്ങളില്‍ നിന്ന് ഏകദേശം 1000 സഖ്യസേനകളും 6500 ഫിന്‍ലന്‍ഡ് സൈനികരും, ചേര്‍ന്നാണ് സൈനികാഭ്യാസം തുടങ്ങിയത്. നാറ്റോ സൈനിക സഖ്യത്തില്‍ അംഗത്വമെടുക്കുന്ന മുപ്പത്തിയൊന്നാം രാജ്യമാവുകയാണ് ഫിന്‍ലന്‍ഡ് ഇതോടെ.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ