ഒട്ടേറേ മനുഷ്യരെ അനാഥരാക്കി യുക്രെയ്നില്‍ റഷ്യ അധിനിവേശം ആരംഭിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുകയാണ്. റഷ്യയുടെ നാലിലൊന്ന് വലിപ്പം പോലുമില്ലാത്ത യുക്രെയ്നെ ആക്രമിക്കുന്ന ഒരു യുക്തിരഹിതമായ യുദ്ധത്തിനാണ് ഒരു വര്‍ഷം തികഞ്ഞിരിക്കുന്നത്. സമാധാനത്തോടെയും സന്തോഷത്തോടെയും കഴിഞ്ഞിരുന്ന യുക്രെയ്ന്‍ ജനതയ്ക്കു മീതേ റഷ്യ ഇപ്പോഴും അക്രമം തുടരുകയാണ്. കിട്ടിയതുമെടുത്ത് എങ്ങോട്ടെന്നില്ലാതെ ഓടിപ്പോകുന്ന മനുഷ്യര്‍ യുക്രെയ്നിലെ സ്ഥിരം കാഴ്ചയായി. വളര്‍ന്ന സ്ഥലത്തെ ചേര്‍ത്തുപിടിച്ച് മരണഭയത്തിലും ഓടിപ്പോകാത്തവരുടെ കഥയും നൊമ്പരപ്പെടുത്തുന്നതാണ്.അധിനിവേശത്തിന് ഒരു വര്‍ഷം തികയുമ്പോള്‍ ഇനിയെന്ത് എന്ന ചോദ്യം വളരെ നിര്‍ണായകമാണ്. റഷ്യ, കീവ് പിടിച്ചെടുക്കാനുള്ള ശ്രമം ശക്തമായി തുടരുമെന്നാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. മിസൈലുകളും യുദ്ധ ടാങ്കുകളും പാശ്ചാത്യ രാജ്യങ്ങളുടെ സൈനിക പിന്തുണയെയും മുന്‍നിര്‍ത്തി യുക്രെയിന്‍ പുതിയ ആക്രമണങ്ങള്‍ക്ക് തുടക്കമിടുമെന്നാണ് കരുതുന്നത്. ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിലുപരി ക്രിമിയ ഉള്‍പ്പെടെ റഷ്യ പിടിച്ചെടുത്ത എല്ലാ യുക്രേനിയന്‍ പ്രദേശങ്ങളും തിരിച്ചുപിടിക്കണം എന്ന ലക്ഷ്യവും യുക്രെയ്നുണ്ട്.
കവിതകളോടും പ്രണയത്തോടും മാത്രം ചേര്‍ത്തുവച്ചിരുന്ന കവി പാബ്ലോ നെരൂദ ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് അദ്ദേഹത്തിന്റെ മരണത്തില്‍ നിലനില്‍ക്കുന്ന ദുരൂഹതയുടെ പേരിലാണ്. 1973 സെപ്റ്റംബര്‍ 23 നാണ് കവിയും നോബേല്‍ സമ്മാന ജേതാവുമായ പാബ്ലോ നെരൂദ ചിലിയിലെ സാന്റിയാഗോയില്‍ മരിക്കുന്നത്. പ്രോസ്റ്റേറ്റ് കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന നെരൂദയുടെ മരണം ഹൃദയസ്തംഭനം മൂലമാണെന്നായിരുന്നു കരുതിയത്. ഇടതുപക്ഷ രാഷ്ട്രീയക്കാരനും നയതന്ത്രജ്ഞനുമായ നെരൂദയുടെ മരണം ചിലിയിലെ അലന്‍ഡെയുടെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിച്ചുള്ള രണ്ടാഴ്ചയ്ക്ക് ശേഷമായിരുന്നു. ഇക്കാരണമാണ് അദ്ദേഹത്തിന്റെ മരണം കൊലപാതകമാണോ എന്ന സംശയത്തിലേയ്ക്ക് നീണ്ടത്.
അമേരിക്കന്‍ ജനപ്രതിനിധി സഭയിലെ ഡെമോക്രാറ്റിക്ക് പാര്‍ട്ടി അംഗം ഇലാന്‍ ഉമറിനെ ഫോറിന്‍ അഫേയേഴ്സ് കമ്മിറ്റിയില്‍ നിന്ന് നീക്കിയത് വലിയ വിവാദത്തിന് കാരണമായിരുന്നു. കെവിന്‍ മെക്കാര്‍ത്തി സ്പീക്കറായതിന് ശേഷമുള്ള പ്രധാന നടപടികളിലൊന്നായിരുന്നു ഇലാന്‍ ഉമറിനെ ഫോറിന്‍ അഫയേഴ്സ് കമ്മിറ്റിയില്‍നിന്ന് നീക്കിയെന്നത്. 211 നെതിരെ 218 വോട്ടുകള്‍ക്കായിരുന്നു സഭ ഇലാന്‍ ഉമറിനെ നീക്കാനുള്ള തീരുമാനമെടുത്തത്. ഡെമോക്രാറ്റുകളുടെ ശക്തമായ എതിര്‍പ്പിനിടയിലായിരുന്നു ഇലാന്‍ ഉമറിനെ നീക്കിയ നടപടി. . അമേരിക്കന്‍ വിദേശ നയത്തെയും ഇസ്രയേലിനെയും എതിര്‍ത്തുവെന്നതായിരുന്നു ഉമറിനെതിരായ കുറ്റം. ഇലാന്‍ ഉമറിന് നിഷ്പക്ഷമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് അവരെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള പ്രമേയം അവതരിപ്പിച്ച ഓഹിയോയില്‍നിന്നുള്ള ഡെമോക്രാറ്റ് അംഗം മാക്സ് മില്ലര്‍ ആരോപിച്ചത്. ഇലാന്‍ ഉമറിന്റെ നിലപാടുകള്‍ ജൂത വിരുദ്ധമാണെമന്നും അവര്‍ ആരോപിച്ചു. ഇലാന്‍ ഉമന്‍ അമേരിക്കന്‍ കോണ്‍ഗ്രസിലെ ആഫ്രിക്കന്‍ വംശജയായ ഏക മുസ്ലീം പ്രതിനിധിയാണ്. മിനോസെറ്റ സംസ്ഥാനത്തുനിന്നുള്ള ആദ്യ കറുത്ത വര്‍ഗക്കാരി കൂടിയാണ് ഇലാന്‍ ഉമര്‍.