തിരഞ്ഞെടുക്കപ്പെട്ട ഏകാധിപതികള്‍ എന്നത് ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന വാക്കാണ്. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഏകാധിപത്യ മാതൃക എന്നുള്ള പരമാര്‍ശങ്ങളും ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. അത്തരത്തില്‍ ചില രാഷ്ട്രീയ നിരീക്ഷകര്‍ വിശേഷിപ്പിക്കുന്ന നേതാവാണ് തുര്‍ക്കിയിലെ റജബ് ത്വയിബ് എര്‍ദോഗന്‍. ഇസ്ലാമിസ്റ്റുകളുടെ പ്രിയപ്പെട്ട എര്‍ദോഗാന് എതിര്‍പ്പുകളോടും വിമർശനങ്ങളോടും എതിർപ്പാണ്. സര്‍വാധികാരിയുടെ രൂപവും ഭാവവും പെരുമാറ്റവുമാണ് പലപ്പോഴും എർദോഗനിൽ എല്ലാവരും കണ്ടിട്ടുള്ളത്.
പക്ഷേ പല വലതുപക്ഷ നേതാക്കളെയും പോലെ എര്‍ദോഗനും ആരാധകര്‍ ഏറെയാണ്. അടുത്ത മാസം 14 തിരഞ്ഞെടുപ്പ് നടക്കുന്നതോടെ എര്‍ദോഗന് എന്ത് സംഭവിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. എര്‍ദോഗന് ഒരു ഊഴം കൂടി തുര്‍ക്കി ജനത നല്‍കുമോ? അതോ കെമാൽ കുച്ദറോഗുവെന്ന സംയുക്ത പ്രതിപക്ഷ നേതാവ് മറികടക്കുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്.
ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തില്‍ പല രാജ്യങ്ങളും സുഡാനില്‍ കുടുങ്ങിപ്പോയ ജനങ്ങളെ രക്ഷിക്കാനുള്ള ഓട്ടത്തിലാണ്. നൂറുക്കണക്കിനാളുകളാണ് സുഡാനിലെ സൈനികരും അര്‍ധസൈനിക വിഭാഗക്കാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ്, റഷ്യ, ദക്ഷിണ കൊറിയ, ഇന്ത്യ, അറബ് രാജ്യങ്ങള്‍ തുടങ്ങിയവരെല്ലാം സ്വന്തം ജനതയെ രക്ഷിക്കാനുള്ള ശ്രമത്തിലാണ്. സമാധാന ചര്‍ച്ചയ്ക്കുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഊര്‍ജവും ഭക്ഷണവും മരുന്നും ഇല്ലാതെ മാനുഷിക പ്രതിസന്ധി നേരിടുന്ന സുഡാനില്‍ അയല്‍ രാജ്യങ്ങളിലേയ്ക്കുള്ള അഭയാര്‍ഥി പ്രവാഹവും തുടരുകയാണ്.
ഏപ്രില്‍ ആറാം തീയതി സിഎന്‍എന്‍ ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. സിഐഎ ഡയറക്ടര്‍ വില്യം ബേണ്‍സിന്റെ സൗദി സന്ദര്‍ശനത്തെക്കുറിച്ചായിരുന്നു അത്. സൗദി എടുത്ത ചില തീരുമാനങ്ങളിലുള്ള അതൃപ്തി അറിയിക്കാനായിരുന്നു അദ്ദേഹം റിയാദിലെത്തിയത്. എന്തായിരുന്നു ആ തീരുമാനങ്ങള്‍. ലോക രാഷ്ട്രീയത്തിന്റെ ഗതി വിഗതികളെ മാറ്റാന്‍ ശേഷിയുള്ള ചില സംഭവങ്ങളുടെ സൂചനകള്‍ ഉണ്ടെന്ന് ചില നിരീക്ഷകര്‍ കരുതുന്നു. ഈ സംഭവങ്ങള്‍ ഉണ്ടായിരിക്കുന്നത് അമേരിക്കയുടെ നേതൃത്വത്തിലല്ല എന്നതിലാണ് ഇതിന്റെ പ്രാധാന്യമുള്ളത്.