PROGRAMS

'കുടുംബം എന്ന വാക്കിനെ നോക്കിക്കാണുന്ന രീതി മാറണം'|RIGHT NOW |Divya Prabha |Nilja K Baby

ഇടുക്കിയുടെ പശ്ചാത്തലത്തിൽ ക്രൈസ്തവ കുടുംബത്തിന്റെ കഥ പറയുന്ന ഡോൺ പാലത്തറയുടെ ചിത്രമാണ് 'ഫാമിലി'

അജിത് ബാബു

ഡോൺ പാലത്തറ സംവിധാനം ചെയ്യുന്ന ‘ഫാമിലി’ വെള്ളിയാഴ്ച തീയറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ ട്രെയിലറും ടീസറും ജനശ്രദ്ധ നേടിക്കഴിഞ്ഞു. ഡോണിന്റെ ആറാമത്തെ സിനിമയും ആദ്യത്തെ തീയേറ്റർ സിനിമയുമാണ് ‘ഫാമിലി’.

കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ഏറെ നിരൂപക പ്രശംസനേടിയ ചിത്രമാണ് ഫാമിലി. ചിത്രത്തിന്റെ അണിയറ വിശേഷങ്ങള്‍ 'ദ ഫോര്‍ത്തുമായി' പങ്കുവയ്ക്കുകയാണ്‌ അഭിനേതാക്കളായ നിൽജ കെ ബേബിയും ദിവ്യപ്രഭയും.

'ഓരോ കുടുംബവും വ്യത്യസ്തമാണ്. അത് പോലെ തന്നെയാണ് ആ കുടുംബത്തിലുള്ളവരും, നല്ല ആൾക്കാരും മോശം സ്വഭാവമുള്ളവരുമെല്ലാം ഒരു കുടുംബത്തിൽ സാധാരണമാണ്. നല്ലതിനെ പറ്റി മാത്രമായിരിക്കും പൊതുവെയുള്ള സംസാരം. ന്യൂനതകളെപ്പറ്റി അധികമാരും സംസാരിക്കാറില്ല, അതെല്ലാം മൂടിവെച്ച് കപട മുഖം മൂടിയണിഞ്ഞ് സമൂഹത്തിൽ മാന്യമായി ജീവിക്കുന്നവരുടെ ജീവിതമാണ് ഫാമിലിയെന്നാണ് ചിത്രം തുറന്നുകാട്ടുന്നത്', നിൽജ കെ ബേബി.

കുടുംബത്തിനുള്ളിൽ പുരോഗമനങ്ങളുണ്ടാകുന്നുണ്ടെങ്കിലും കുടുംബമെന്ന വാക്കിനെ സമൂഹം നോക്കിക്കാണുന്ന രീതി മാറണമെന്നാണ് ദിവ്യപ്രഭയുടെ അഭിപ്രായം.

ഇടുക്കിയുടെ പശ്ചാത്തലത്തിൽ ക്രൈസ്തവ കുടുംബത്തിന്റെ കഥ പറയുന്ന 'ഫാമിലി' സങ്കീര്‍ണമായ കുടുംബവ്യവസ്ഥയെ ചുറ്റിപ്പറ്റിയാണ് മുന്നോട്ടുപോകുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ