'ഞാൻ ഒറ്റമകളായതുകൊണ്ട് എന്റെ മാതാപിതാക്കൾ നല്ല പ്രൊട്ടക്ടീവായിരുന്നു. പഠനം കഴിഞ്ഞ് മമ്തയ്ക്ക് ആരാവണമെന്ന് ചോദിച്ചപ്പോൾ ഞാൻ ആദ്യം പറഞ്ഞത് പൈലറ്റ് ആവണമെന്നായിരുന്നു. ഇതുകേട്ട അമ്മ പറഞ്ഞു, ആ സ്വപ്നം അങ്ങ് മാറ്റിവെച്ചേക്ക്, നീ അങ്ങനെ പറന്നുനടക്കണ്ട എന്ന്. പക്ഷേ ഇന്ന് പറക്കുക തന്നെയല്ലേ, മുന്നൂറോളം വരുന്ന യാത്രക്കാരുടെ ഭാരമില്ലന്നല്ലേ ഉള്ളു...'
'എന്റെ ഉള്ളിൽ എപ്പോഴും ഒരു വാശി നിലനിർത്താൻ അമ്മ ശ്രമിക്കുമായിരുന്നു. നൂറിൽ നൂറ് മാർക്ക് കിട്ടിയാൽ ധൈര്യമായി ചെല്ലാം. അല്ലെങ്കിൽ അടി ഉറപ്പാണ്. ഒപ്പം പഠിക്കുന്ന കുട്ടിക്ക് എന്നേക്കാൾ ഒരു മാർക്ക് കൂടിയാൽ അമ്മ പറയും, ആ കുട്ടിക്ക് നിന്നേക്കാൾ മാർക്കുണ്ടല്ലോ. തെറ്റായ കാഴ്ച്ചപ്പാടുളള കുട്ടികൾക്ക് മാത്രമേ ഈ താരതമ്യപ്പെടുത്തലുകൾ നെഗറ്റീവായി തോന്നൂ. ഞാൻ അതെല്ലാം പോസിറ്റീവായി മാത്രമേ എടുത്തിട്ടുള്ളു. അമ്മ തന്ന ആ വാശി ഇല്ലായിരുന്നെങ്കിൽ ഞാൻ ലക്ഷ്യമോ സ്വപ്നങ്ങളോ ഇല്ലാത്ത വെറുമൊരു ആവറേജ് പെൺകുട്ടിയാകുമായിരുന്നു.'
'ജീവിതത്തിൽ ഒരു ലക്ഷ്യവുമില്ലാത്തവരാണ് എല്ലാത്തിനോടും ഫൈറ്റ് ചെയ്ത് സമയം കളയുന്നത്. ലോകം മാറിക്കൊണ്ടിരിക്കുകയാണ്. എന്തിനും ഏതിനും പ്രതികരിച്ച് ചർച്ച നടത്തി പബ്ലിക് ഫൈറ്റ് ചെയ്ത് സമയം കളയാതെ അവനവന്റെ കാര്യം നോക്കി ജോലി ചെയ്ത് മുന്നോട്ട് പോകുന്നതാണ് നല്ലത്. പണ്ടൊന്നും ഇത്ര വേർതിരിവോ പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ല. എല്ലാവരും എന്തിനും തയ്യാറായിരുന്നു. സ്വയം ഇരയാവുന്ന പ്രവണത നല്ലതല്ല. എന്തിനെയും ചോദ്യം ചെയ്യുന്ന രീതി ഈ കഴിഞ്ഞ പത്തുവർഷത്തിനിടയിൽ കണ്ടുവന്നിട്ടുളള മാറ്റമാണ്.'