കലോത്സവം ഇല്ലാത്ത എത്രയെത്ര കുട്ടികളുണ്ടെന്ന് അറിയോ... കോഴിക്കോട് ബീച്ചിലേക്ക് വന്നാൽ അവരെ കാണാം. രാജസ്ഥാനിൽ നിന്ന് ബലൂൺ വിൽക്കാൻ വന്ന കുഞ്ഞുങ്ങളാണ്. സ്റ്റേജിൽ നിന്നിറങ്ങി ബീച്ച് കാണാൻ വരുന്ന മത്സരാർത്ഥികളെ അവർ അത്ഭുതത്തോടെ നോക്കി നിൽക്കും. ആ നാടോടി കുട്ടികൾക്കുമറിയാം അസ്സലായി പാട്ടുപാടാനും ഡാൻസ് കളിക്കാനും. അതൊന്ന് കാണേണ്ടത് തന്നെയാണ്.