അജയ് മധു
Kalakkaattu 2023

സ്കൂൾ കലോത്സവം: ഒന്നാം സ്ഥാനത്ത് കണ്ണൂർ തന്നെ, ആതിഥേയര്‍ തൊട്ടുപിന്നില്‍

ദ ഫോർത്ത് - കോഴിക്കോട്

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കണ്ണൂര്‍ കുതിപ്പ് തുടരുന്നു. 119 ഇനങ്ങൾ പൂർത്തിയായപ്പോൾ 448 പോയിന്റുമായി കണ്ണൂർ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ആതിഥേയരായ കോഴിക്കോട് 443 പോയിൻ്റുമായി രണ്ടാം സ്ഥാനത്താണ്. മുൻ വർഷത്തെ ചാമ്പ്യൻന്മാരായ പാലക്കാട് 442 പോയിൻ്റുമായി മൂന്നാം സ്ഥാനത്തുണ്ട്.

രണ്ടാം ദിവസവും സ്കൂൾ പട്ടികയിൽ തിരുവനന്തപുരം വഴുതക്കാട് കാർമ്മൽ ഗേൾസ് സ്കൂളാണ് ഒന്നാമത്. കണ്ണൂർ സെൻ്റ് തെരേസാസ് സ്കൂളാണ് രണ്ടാം സ്ഥാനത്ത്. ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ 96 ൽ 48 മത്സരങ്ങള്‍ പൂർത്തിയായി. ഹയർ സെക്കന്‍ഡറി വിഭാഗത്തിൽ 109 മത്സരങ്ങളുള്ളതിൽ 49 എണ്ണം പൂർത്തിയായി.19 വീതം മത്സരങ്ങളുള്ള അറബിക് കലോത്സവം സംസ്കൃതോത്സവം എന്നിവയിൽ യഥാക്രമം 11 ഉം ഒമ്പതും മത്സരങ്ങൾ പൂർത്തിയായി.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?