അജയ് മധു
K Fest 2024

62-ാം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കപ്പടിച്ച് കണ്ണൂർ; രണ്ടാം സ്ഥാനത്ത് കോഴിക്കോട്

അവസാന നിമിഷം വരെ നീണ്ടുനിന്ന ഇഞ്ചോടിഞ്ച് മത്സരത്തിൽ 952 പോയിന്റോടെയാണ് കണ്ണൂർ കിരീടം ഉറപ്പിച്ചത്

വെബ് ഡെസ്ക്

കൊല്ലം ആതിഥേയത്വം വഹിച്ച 62-ാം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കിരീടം കണ്ണൂരിന്. അവസാന നിമിഷം വരെ നീണ്ടുനിന്ന ഇഞ്ചോടിഞ്ച് മത്സരത്തിൽ 952 പോയിന്റോടെയാണ് കണ്ണൂർ കിരീടം ഉറപ്പിച്ചത്.

കഴിഞ്ഞ തവണ ചാമ്പ്യന്മാരായ കോഴിക്കോടാണ് 949 പോയിന്റുമായി രണ്ടാം സ്ഥാനത്ത്. മൂന്നാമതെത്തിയ പാലക്കാടിന് 938 പോയിന്റാണുള്ളത്. സ്കൂളുകളിൽ ബിഎസ്എസ് ഗുരുകുലം എച്ച്എസ്‌എസ് ആലത്തൂരാണ് ഒന്നാമത് (249 പോയിന്റ്).

രണ്ട് ദശാബ്ദങ്ങൾക്ക് ശേഷമാണ് കൗമാരകിരീടം കണ്ണൂരിലെത്തുന്നത്. 1956 ആരംഭിച്ച കലോത്സവത്തിൽ കണ്ണൂരിന്റെ നാലാം കിരീടനേട്ടമാണിത്. കണ്ണൂർ നൽകിയ അപ്പീലിൽ ലഭിച്ച പോയിന്റാണ് അവരെ കൊല്ലത്ത് നടന്ന കലോത്സവത്തിൽ ഓവറാൾ ചാമ്പ്യന്മാരാക്കിയത്. നാടോടി നൃത്തം, പരിചമുട്ട്, വഞ്ചിപ്പാട്ട്, ട്രിപ്പിൾ ജാസ് തുടങ്ങിയ മത്സരങ്ങളായിരുന്നു സമാപന ദിവസം വേദിയിൽ അരങ്ങേറിയത്. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ നടൻ മമ്മൂട്ടിയാണ് മുഖ്യാതിഥി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ