K Fest 2024

പൂരത്തേക്കാള്‍ തിരക്കേറിയ കലാനഗരി; നാലാം ദിനത്തിലും മുന്നേറ്റം തുടര്‍ന്ന് കണ്ണൂര്‍; വേദിയില്‍ ഇന്ന് ജനപ്രിയ ഇനങ്ങള്‍

54 മത്സരങ്ങളാണ് ഇന്ന് കലോത്സവത്തില്‍ വേദിയിലെത്തുന്നത്.

വെബ് ഡെസ്ക്

കൗമാരക്കാരുടെ കലാമാമാങ്കം നാലാം ദിവസത്തിലേക്ക്. സംസ്ഥാന സ്‌കൂള്‍ കലോത്സവം മൂന്ന് ദിനരാത്രങ്ങള്‍ പിന്നിടുമ്പോള്‍ കണ്ണൂര്‍ ജില്ലയാണ് മുന്നില്‍ നില്‍ക്കുന്നത്. 674 പോയിന്റുമായി കണ്ണൂര്‍ ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ 663 പോയിന്റുമായി മുന്‍ ജേതാക്കളായ കോഴിക്കോടും പാലക്കാടും തൊട്ടുപിന്നിലുണ്ട്. പിന്നാലെ 646 പോയിന്റുമായി തൃശൂരും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ച വെക്കുന്നത്. സ്‌കൂള്‍ തലത്തില്‍, പാലക്കാട് ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.

54 മത്സരങ്ങളാണ് ഇന്ന് കലോത്സവത്തില്‍ വേദിയിലെത്തുന്നത്. കാണികളുടെ ഇഷ്ട ഇനങ്ങളായ ഹൈസ്‌ക്കൂള്‍ വിഭാഗം സംഘനൃത്തം, നാടകം, ഹയര്‍സെക്കണ്ടറി വിഭാഗം കോല്‍ക്കളി, നാടോടിനൃത്തം, ചവിട്ടുനാടകം, മോണോആക്ട് തുടങ്ങിയ മത്സരങ്ങള്‍ ഇന്ന് വേദികളെ ജനസാന്ദ്രമാക്കും.

നാളെ തിരശ്ശീല വീഴുന്ന കൗമാരക്കലോത്സവത്തില്‍ ഇന്നും വലിയ ജനപങ്കാളിത്തമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇതിനോടകം തന്നെ സ്‌കൂള്‍ കലോത്സവത്തെ എല്ലാവരും ഏറ്റെടുത്തത് കലോത്സവ നഗരിയിലെ തിരക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. പൂരത്തിന് അണിനിരക്കുന്നതിനേക്കാള്‍ കാണികള്‍ കലോത്സവം കാണാനെത്തുന്നതെന്നാണ് കൊല്ലം സ്വദേശികള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നത്. പ്രായഭേദമന്യേയാണ് എല്ലാവരും കലോത്സവം കാണാനെത്തി ചേരുന്നതും കലാകാരന്മാരുടെ പ്രകടനങ്ങള്‍ ആസ്വദിക്കുന്നതും.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ