K Fest 2024

'എല്ലാം ദൈവം നല്‍കിയത്...' കലോത്സവ വേദിയിലുണ്ട് കല്യാണ വീട്ടിലെ ആ വൈറല്‍ പാട്ടുകാരന്‍

ഉര്‍ദു ഗസല്‍, ഉര്‍ദു ഗ്രൂപ്പ് സോങ് തുടങ്ങിയ ഇനങ്ങളിലാണ് അഹമ്മദ് നജാദ് പങ്കെടുക്കുന്നത്.

റഹീസ് റഷീദ്

കല്യാണ വീട്ടിലെ ആ വൈറല്‍ പാട്ടുകാരന്‍, സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ആ കുട്ടിപ്പാട്ടുകാരന്‍ കൊല്ലത്തും ഹിറ്റാണ്. തൃശൂര്‍ കയ്പ്മംഗലം കൂരിക്കുഴി സ്വദേശി മതിലകത്ത് വീട്ടില്‍ നൂര്‍ദീന്‍ - ഷിജി ദമ്പതികളുടെ മകന്‍ അഹ്‌മദ് നജാദ് സംസ്ഥാന കലോത്സവത്തിലും മികവ് തെളിയിച്ചു കഴിഞ്ഞു.

ഉര്‍ദു ഗസല്‍, ഉര്‍ദു ഗ്രൂപ്പ് സോങ് തുടങ്ങിയ ഇനങ്ങളിലാണ് അഹമ്മദ് നജാദ് പങ്കെടുക്കുന്നത്. ഉര്‍ദു ഗസലില്‍ എ ഗ്രേഡും സ്വന്തമാക്കിക്കഴിഞ്ഞു ഈ കൊച്ചു മിടുക്കന്‍. തൃശൂര്‍ മതിലകം സെന്റ് ജോസഫ് മതിലകം സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് നിലവില്‍ നജാദ്.

ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാതെയാണ് അഹമ്മദ് നജാദ് വേദികളും ആരാധകരുടെ മനസും കീഴടക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. ശാസ്ത്രിയമായ പിന്തുണയില്ലാതെ എങ്ങനെ ഈ മാസ്മരിക പ്രകടനം എന്ന ചോദ്യത്തിന് ചെറു പുഞ്ചിരിയോടെ നജാദ് പറയും 'എല്ലാം ദൈവം നല്‍കിയ കഴിവ്, അതില്‍ വിശ്വസിച്ച് മുന്നോട്ട് പോവുന്നു എന്ന്.

വീണ്ടും അവന്‍ പാടി.....

'നിന്‍ മിഴികളിലൂറും സ്‌നേഹം

എന്‍ കനവില്‍ നിറയും മോഹം

നിന്‍ കൈകളില്‍ ചേരും നേരം

ഞാന്‍ പനിനീര്‍ മലരാകും'

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം