റിപ്പബ്ലിക്കന്‍ മൂല്യങ്ങളെ മുഴുവന്‍ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ രാജ്യത്ത് നിരന്തരം ഉണ്ടാകുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ന്യൂനപക്ഷങ്ങളെ പൊതു ശത്രുക്കളാക്കാനുള്ള ശ്രമങ്ങള്‍ നിരന്തരം ഉണ്ടാകുന്നുണ്ട്. ഭരണാധികാരികള്‍ക്ക് മാധ്യമങ്ങളെ ഭയമാണ്, അതിനാല്‍ അവരെ വിലയ്‌ക്കെടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത് എന്നും വിഡി സതീശന്‍ പ്രതികരിച്ചു. ദ ഫോര്‍ത്ത് ദ്വൈവാര പരിപാടിയിലായിരുന്നു പ്രതിപക്ഷ നേതാവ് നിലപാട് അറിയിച്ചത്.
രാഷ്ട്രീയത്തിനപ്പുറം കേരളത്തിന്റെ പ്രതിപക്ഷ നേതാവിന് പറയാനുള്ള കാര്യങ്ങളായിരുന്നു ദ ഫോര്‍ത്ത് ബിയോണ്ട് ദി പൊളിറ്റിക്സില്‍ അദ്ദേഹം പങ്കുവച്ചത്.