സാധാരണ ആളുകള്‍ എന്താ വിചാരിക്കാറ്? കല്യാണം, അതാണ് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട, ലൈഫ് ചേഞ്ചിംഗ് ആയുള്ള, ഏറ്റവും മനോഹരമായ കാര്യം, അങ്ങനെയല്ലേ? കല്യാണം എപ്പഴാ? കല്യാണം കഴിക്കുന്നില്ലേ? ഇനിയെന്താ ഒരു കല്യാണമൊക്കെ വേണ്ടേ? ഒരു പ്രായം കഴിഞ്ഞാല്‍ എല്ലാവരുടേയും പുറകേ വരും ഈ ചോദ്യങ്ങളെല്ലാം. നിങ്ങളും കേട്ടിട്ടില്ലേ? ആ ചോദ്യം കൂടുതല്‍ താല്‍പ്പര്യത്തോടെ കേള്‍ക്കുന്നത് ആരാ? നിങ്ങള്‍ മനസില്‍ കാണുമ്പോള്‍ അത് മാനത്ത് കാണുന്ന ടീംസ് ഉണ്ട്. മാച്ച് മേക്കിങ് മാട്രിമോണിയല്‍ സൈറ്റുകള്‍. കല്യാണം കഴിക്കാന്‍ മുഴുവനായും തീരുമാനിക്കുന്നതിന് മുമ്പെ തന്നെ മാട്രിമോണിയല്‍ സൈറ്റില്‍ പോയി രജിസ്റ്റര്‍ ചെയ്യുന്നതാണ് രീതി. ഒന്നുകില്‍ സ്വയം ചെയ്യും അല്ലെങ്കില്‍ വീട്ടുകാര്‍ ചെയ്യും. എങ്കിലേ, അതൊക്കെ ചെയ്യുന്നവരും ചെയ്തവരും, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍, ആമസോണില്‍ പ്രൈമില്‍ പുതുതായി ഇറങ്ങിയ ഡോക്യുമെന്ററി സീരീസ് 'വെഡ്ഡിങ് ഡോട് കോണ്‍' ഒന്ന് കണ്ടിരിക്കുന്നത് നല്ലതാണ്.
ബിബിസി സ്റ്റുഡിയോസ് ഇന്ത്യ നിര്‍മ്മിച്ച് തനുജ ചന്ദ്ര സംവിധാനം ചെയ്ത 'വെഡ്ഡിങ്. ഡോട് കോണ്‍' . അഞ്ച് സ്ത്രീകള്‍, അവരുടെ ജീവിതം മാറ്റി മറിച്ച മാട്രിമോണിയല്‍ സൈറ്റുകള്‍. അക്കാലമത്രയും അവര്‍ സമ്പാദിച്ചതെല്ലാം മാട്രിമോണിയല്‍ സൈറ്റുകള്‍ വഴി നടക്കുന്ന സ്‌കാമിലൂടെ ഇല്ലാതാവുന്നു. ചതി, വിശ്വാസവഞ്ചന, പണം തട്ടിപ്പ്, ഇമോഷണല്‍ ബ്രേക്ക്ഡൗണ്‍ അങ്ങനെ പല ലെയറുകളിലൂടെ കടന്നുപോവുന്ന സ്ത്രീകള്‍. അവര്‍ക്ക് പണം മാത്രമല്ല നഷ്ടപ്പെടുന്നത്. ആത്മാഭിമാനം, അവര്‍ അര്‍ഹിക്കുന്ന, ആഗ്രഹിച്ചിരുന്ന സ്‌നേഹം, ജീവിതം. കുടുംബം, സമൂഹം, കൂട്ടുകാര്‍, സഹപ്രവര്‍ത്തകര്‍, എല്ലാവരുടേയും കുറ്റപ്പെടുത്ത ചൂണ്ടുവിരലുകള്‍ ഇവര്‍ക്ക് നേരെ തന്നെ ഉയരുമ്പോള്‍ വോയ്‌സ് പോലും ഇല്ലാതാവുന്ന സ്ത്രീകള്‍.
അഞ്ച് എപ്പിസോഡുകളിലൂടെയാണ് റിയല്‍ ലൈഫ്, ട്രൂ-ക്രൈം സ്റ്റോറി നറേറ്റ് ചെയ്യുന്നത്. അഞ്ച് സ്ത്രീകള്‍, ചിലര്‍ ഐഡന്റിറ്റി വെളുപ്പെടുത്തിയും ചിലര്‍ അത് പ്രത്യക്ഷപ്പെടുത്താതെയും ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നു. അവര്‍ക്ക് സംഭവിച്ചതെല്ലാം തുറന്നു പറയുന്നു. ഇതില്‍ ഇമോഷനുണ്ട്, ഇന്റിമസിയുണ്ട്, വേദനയുണ്ട്, ഇനിയും പുറത്തുകടക്കാനാവാത്ത ട്രോമയും കടങ്ങളും ഉണ്ട്.
ഓരോ സ്ത്രീകളേയും ഇന്‍ട്രൊഡ്യൂസ് ചെയ്തുകൊണ്ട് അവര്‍ മാട്രമോണിയല്‍ സൈറ്റുകളിലേക്ക് എത്തിപ്പെടുന്നതാണ് ആദ്യ എപ്പിസോഡില്‍. ഓരോ എപ്പിസോഡുകള്‍ പുരോഗമിക്കുമ്പോഴും ത്രില്ലിങ്ങായി കഥ മുന്നോട്ട് പോവുന്നു. ആകാംക്ഷ ഒട്ടും ചോരാതെ അഞ്ച് എപ്പിസോഡുകളിലൂടെ അവരുടെ അനുഭവങ്ങള്‍ പറയുന്നു.
എന്തുകൊണ്ട് സ്ത്രീകള്‍ ഇത്തരം സ്‌കാമുകളില്‍ ചെന്നുപെടുന്നു? അവര്‍ ഇമോഷണലി മാനിപ്പുലേറ്റഡ് ആവുന്നു? പലപ്പോഴും അവരുടെ കുറ്റമായിക്കൂടി ഇത് വിലയിരുത്തുമ്പോള്‍ മാട്രിമോണിയല്‍ സൈറ്റുകളിലൂടെ കുറ്റക്കാര്‍ എങ്ങനെ എന്തുകൊണ്ട് സ്ത്രീകളിലേക്കത്തുന്നു തുടങ്ങിയ കാര്യങ്ങള്‍ ന്യൂയോര്‍ക്ക് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ചിത്ര രാഘവനും ഡോക്യുമെന്ററിയില്‍ വിശദീകരിക്കുന്നു.
വളരെ ഭംഗിയായി നിര്‍മ്മിച്ചിട്ടുള്ള ഡോക്യുമെന്ററിയുടെ വിഷൈ്വലൈസേഷനും കയ്യടി അര്‍ഹിക്കുന്നു. പരീക്ഷിത് ജായുടെ എഡിറ്റിങ് നറേഷന്റെ തീവ്രതയ്ക്ക് യോജിച്ച രീതിയിലാണ്. അണ്‍സ്‌ക്രിപ്റ്റഡ് സീരീസ് വിവാഹം എന്ന ഇന്ത്യയിലെ ഏറ്റവും ഗ്രോറിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷനെയും, ലിംഗപരമായി സ്ത്രീകള്‍ അനുഭവിക്കുന്ന പ്രതിസന്ധികളേയും ചോദ്യം ചെയ്യുന്നു. ഒപ്പം സൈബര്‍ ലോകത്തെ തെളിയിക്കപ്പെടാതെപോവുന്ന കേസുകളിലേക്കും നിലനില്‍ക്കുന്ന സാഹചര്യങ്ങളിലേക്കും വിരല്‍ചൂണ്ടുന്നു.