PAATUCHEMBAKAM

'കണ്ണീരണിയാതെ ഇപ്പോഴും അത് കാണാനാകില്ല'; ഷീലയുടെ ഹൃദയം തകര്‍ത്ത ആ പാട്ട്

സരോജം എന്ന കഥാപാത്രത്തിന്റെ ഉള്ളിലെ പ്രണയവും പ്രതീക്ഷയും ആശങ്കയും ലജ്ജയും ആവിഷ്‌കരിച്ചുകൊണ്ട്, അതിന്റെ ആത്മാവ് ഉള്‍ക്കൊണ്ടാണ് ഷീലാമ്മ അത് പാടി അഭിനയിച്ചിരിക്കുന്നത്

രവി മേനോന്‍

വിവാഹപ്രായമെത്തി നില്‍ക്കുന്ന പെണ്‍കുട്ടിയുടെ മനസിലെ വികാരവിചാരങ്ങള്‍ മുഴുവന്‍ ഒഴുകിയെത്തുന്ന പാട്ടാണ് അശ്വമേധം എന്ന ചിത്രത്തിലെ ഏഴ് സുന്ദര രാത്രികള്‍... ഏകാന്ത സുന്ദര രാത്രികള്‍. വയലാര്‍ രചിച്ച് ദേവരാജന്‍ മാസ്റ്റര്‍ ഈണമിട്ട ഗാനം പി സുശീലയാണ് പാടിയിരിക്കുന്നത്. ഈ കോമ്പോയില്‍ നിരവധി റൊമാന്റിക് ഗാനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. റൊമാന്റിക് ഗാനങ്ങള്‍ പാടിപഠിപ്പിക്കുമ്പോള്‍ ദേവരാജന്‍ മാസ്റ്ററുടെ മുഖത്തേക്ക് നോക്കാന്‍ മടിയാണ്, ലജ്ജ തോന്നുമെന്നാണ് സുശീലാമ്മ പറഞ്ഞിട്ടുള്ളത്. പാട്ട് പറഞ്ഞുകൊടുക്കുമ്പോള്‍, പരുക്കന്‍ മുഖത്ത് ഒരു കാമുകന്‍ വന്ന് നിറയും. പിന്നെങ്ങനെയാണ് ഗായികയ്ക്ക് പ്രണയിനി ആകാതിരിക്കാന്‍ പറ്റുകയെന്നാണ് സുശീലാമ്മ പറഞ്ഞത്.

ഏഴ് സുന്ദര രാത്രികള്‍ എന്ന ഗാനം വളരെ മനോഹരമായാണ് സംവിധായകനായ വിന്‍സന്റ് വാഷ് ചിത്രീകരിച്ചിരിക്കുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റിന്റെ പരിമിതികള്‍ ഉള്ളപ്പോള്‍ തന്നെ ലൈറ്റ് ആന്‍ഡ് ഷേഡിന്റെ സാധ്യതകള്‍ വെച്ചുകൊണ്ട് വളരെ റൊമാന്റിക് ആയി ചിത്രീകരിച്ച പാട്ടാണ്. സരോജം എന്ന കഥാപാത്രത്തിന്റെ ഉള്ളിലെ പ്രണയവും പ്രതീക്ഷയും ആശങ്കയും ലജ്ജയും ആവിഷ്‌കരിച്ചുകൊണ്ട്, അതിന്റെ ആത്മാവ് ഉള്‍ക്കൊണ്ടാണ് ഷീലാമ്മ അത് പാടി അഭിനയിച്ചിരിക്കുന്നത്. എന്നാല്‍, ഷീലാമ്മയ്ക്ക് അത് വേദന നല്‍കുന്ന ഓര്‍മയാണ്. കണ്ണീരൊഴുക്കാതെ ഇപ്പോഴും അത് കാണാനാകില്ലെന്നാണ് ഷീല പറയുന്നത്.

അശ്വമേധത്തിലെ ആ പാട്ട് ചിത്രീകരിക്കുന്ന സമയം ഷീലയുടെ പ്രിയപ്പെട്ട ചേച്ചി ശരണ്യ അപൂര്‍വ അസുഖം ബാധിച്ച് ആശുപത്രിയിലായിരുന്നു. ഷൂട്ടിങ് മാറ്റിവെക്കാന്‍ പറ്റുന്നൊരു സാഹചര്യമായിരുന്നില്ല. വളരെ ഗുരുതരാവസ്ഥയില്‍ ആണെന്ന് അറിഞ്ഞുകൊണ്ടാണ് ഷീല ഷൂട്ടിങ്ങിന് പോയത്. ഷൂട്ടിങ് പൂര്‍ത്തിയാക്കി വേഗം ആശുപത്രിയിലെത്തുമ്പോഴേക്കും ചേച്ചി മരിച്ചിരുന്നു. അതിനുശേഷം, ആ പാട്ട് സീന്‍ കാണാന്‍ ഒരിക്കലും ഷീലയുടെ മനസ് സമ്മതിക്കാറില്ല. പ്രണയിനിയായി ഷീല അഭിനയിക്കുമ്പോള്‍ ചേച്ചി മരണവുമായി യുദ്ധം ചെയ്യുകയായിരുന്നു. പാട്ട് കേള്‍ക്കുമ്പോള്‍, കാണുമ്പോള്‍ ഷീലയുടെ മനസില്‍ വന്നുനിറയുക ചേച്ചിയുടെ രൂപമാണ്.

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ