മെയ് 5ന് 'അനുരാഗം' തീയേറ്ററുകളിലെത്തുമ്പോൾ കഴിഞ്ഞ 60 സിനിമ വർഷങ്ങളെ ഓർത്തെടുക്കുകയാണ് ഷീല. 1962ൽ 'പാസം' എന്ന തമിഴ് സിനിമയിൽ ആദ്യമായി അഭിനയിക്കാൻ ചെല്ലുമ്പോൾ ഷീലയ്ക്ക് തമിഴ് അറിയില്ലായിരുന്നു. ഡയലോഗ് പറയാൻ പറ്റുമോ എന്ന് പരിശോധിക്കാൻ വേണ്ടി ഒരു പേജ് വരുന്ന നീണ്ട തമിഴ് ഡയലോഗ് അന്ന് സംവിധായകൻ എഴുതി നൽകി. 60 വർഷങ്ങൾക്ക് മുൻപ് താൻ കാണാതെ പഠിച്ച ആദ്യ ഡയലോഗ് ഇന്നും ഷീല മറന്നിട്ടില്ല.
'അകലെ' സിനിമയിലെ 'ഈസ് ഇറ്റ് ലൈക് ദാറ്റ്!' എന്ന ഒറ്റ ഡയലോഗിന് വേണ്ടി രാത്രി 3 മണിക്ക് 14 ടേക്ക് എടുക്കേണ്ടിവന്നു. ജീവിതത്തിൽ ആദ്യമായാവും അത്രയും തവണ ഒരു ഡയലോഗ് ആവർത്തിച്ചത്. എന്റെ കഥാപാത്രത്തിന് ദേശീയ പുരസ്കാരം കിട്ടിയതിന്റെ എല്ലാ ക്രെഡിറ്റും സംവിധായകനുളളതാണ് - ഷീല പറയുന്നു.
ഞാനൊരു എഴുത്തുകാരനാണ് എന്നൊക്കെ പറഞ്ഞാൽ വീട്ടിൽ ഇപ്പോഴും തമാശയാണ്. പണ്ട് എഴുത്ത് പഠിക്കാൻ പ്രത്യേകം ടീച്ചിങ്ങിന് പോയിട്ടുളള ആളാണ് ഞാൻ - അശ്വിൻ ജോസ് പറഞ്ഞു.
അശ്വിൻ ജോസ് തിരക്കഥ എഴുതി പ്രധാന കഥാപാത്രമായി എത്തുന്ന അനുരാഗത്തിന്റെ വിശേഷങ്ങൾ കേൾക്കാം. അഭിമുഖത്തിന്റെ പൂർണരൂപം ദ ഫോർത്ത് വെബ്സൈറ്റിലും സോഷ്യൽ മീഡിയ പേജുകളിലും കാണാം.