രാഷ്ട്രീയവും സ്വകാര്യവും ഇഴപിരിക്കാനാകാത്ത വിധം ചേർന്ന ജീവിതമാണ് ജെ മേഴ്സിക്കുട്ടിയമ്മയുടേത്. കശുവണ്ടി തൊഴിലാളികളുടെ വേതനവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളിലിടപ്പെട്ടായിരുന്നു രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. ഇന്നും അത് തുടരുകയാണ്.
1982ല്‍ എസ്എൻ കോളജില്‍ പഠിക്കുമ്പോഴായിരുന്നു കോളിളക്കം സൃഷ്ടിച്ച ശ്രീകുമാർ വധം. ആൺ-പെൺ വ്യത്യാസമില്ലാതെ വിദ്യാർഥികള്‍ ക്രൂരമായ പോലീസ് മർദനത്തിനിരയായി. അന്ന് മുന്നില്‍ നിന്ന് പോലീസ് ജീപ്പ് തടഞ്ഞ കഥ ഇന്നും ആവേശകരമായ ഓർമയാണ് മേഴ്സിക്കുട്ടിയമ്മയ്ക്ക്.
കേരളം കരഞ്ഞ പെരുമൺ ദുരന്തമുണ്ടായ ദിവസമായിരുന്നു വിവാഹം. ചടങ്ങിന് പിന്നാലെ ദുരന്ത സ്ഥലത്തേക്ക് പോയ വരനും വധുവും വിവാഹം തന്നെ മറന്നുപോയ കഥയും മുൻ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറയുന്നു 'ദി അദർ സൈഡി'ല്‍.