PROGRAMS

'സിനിമയിൽ എത്തിയില്ലെങ്കിൽ ഞങ്ങൾ ഭ്രാന്തന്മാർ'; വിവേക് ലിയോ, രജീത് പ്രകാശ്, ആഷിക് ബാവ - അഭിമുഖം

'ഇന്നത്തെ അവസ്ഥയിൽ ഒരു ഇൻഡിപെന്റന്റ് മ്യുസീഷ്യന് നാട്ടിൽ വില ഉണ്ടാകുമെന്നോ, ഒരു പെണ്ണിനെ വിവാഹം ചെയ്തു കൊടുക്കുമെന്നോ തോന്നുന്നില്ല.'

സുല്‍ത്താന സലിം

'എന്റെ ഐഡിയോളജിയും ചിന്തകളും പുറത്തെത്തിക്കാൻ വേണ്ടി ഉപയോ​ഗിക്കുന്ന ആർട്ട്, അതാണ് എനിക്ക് ഇന്‍ഡിപെന്റന്റ് മ്യൂസിക്. ഡിപ്രഷനിലേയ്ക്ക് പോയ ഒരുപാട് സുഹൃത്തുക്കൾ എനിക്കുണ്ട്. നന്നായി പ്രയത്നിച്ച് 100 % ക്വാളിറ്റിയിൽ വർക്കുകൾ ചെയ്തിറക്കും. പക്ഷെ അത് മാർക്കറ്റ് ചെയ്യാനുളള പണം കയ്യിലുണ്ടാവില്ല. ഇൻവെസ്റ്റേഴ്സിനേയും ലഭിക്കില്ല. പാർട്ട് ടൈം ജോബ് ചെയ്തും കഷ്ടപ്പെട്ടും മാർക്കറ്റ് ചെയ്യാൻ ശ്രമിക്കുമ്പോഴും അതിൽ വേണ്ട വിജയം കാണാൻ അവർക്കാവില്ല. അങ്ങനെ അവർ ഡിപ്രഷനിലേയ്ക്ക് വീണുതുടങ്ങും.

ഇവിടെ സിനിമയിൽ എത്തിപ്പെട്ടില്ലെങ്കിൽ പിന്നെ അവൻ വെറുതെ സമയം കളഞ്ഞ് നടക്കുന്ന ഒരു വ്യക്തി. അത്രയേ ഉളളൂ. എന്താ ജോലി എന്ന് ചോദിക്കും, മ്യൂസിക് ഇന്റ്സ്ട്രിയിൽ ആണെന്ന് പറയുമ്പോൾ ഏതാ പടമെന്നതാണ് അടുത്ത ചോദ്യം. ഏതാ വർക്ക് എന്നല്ല ചോദിക്കുക. സിനിമയിൽ എത്തിയാൽ രക്ഷപ്പെട്ടു എന്നതാണ്.' - വിവേക് ലിയോ

ഇന്നത്തെ അവസ്ഥയിൽ ഒരു ഇന്റിപെന്റന്റ് മ്യുസീഷ്യന് നാട്ടിൽ എന്തെങ്കിലും വില ഉണ്ടാകുമെന്നോ, ഒരു പെണ്ണിനെ വിവാഹം ചെയ്തു കൊടുക്കുമെന്നോ തോന്നുന്നില്ല. അവൻ എന്തോ ഭ്രാന്തും കാണിച്ച് തോന്നിയപോലെ നടക്കുന്ന വ്യക്തി എന്നതിനപ്പുറം ഒരു വിലയും സമൂഹം ഞങ്ങളെപ്പോലുളളവർക്ക് തരുന്നില്ല. നിങ്ങൾക്കു തോന്നുന്നുണ്ടോ ഞങ്ങൾ വിദ്യാഭ്യാസമില്ലാത്തവരോ, പഠിക്കാൻ കഴിവില്ലാത്തവരോ ആണെന്ന്? ഒരിക്കലുമല്ല.
വിവേക് ലിയോ

'സിനിമയെ ആശ്രയിച്ച് മാത്രം നിൽക്കുന്നതാണ് ഇവിടുത്തെ മ്യൂസിക് സ്ട്രക്ച്ചർ. ലാലേട്ടന്റെ പടത്തിലെ പാട്ട്, കുഞ്ചാക്കോ പടത്തിലെ പാട്ട്, അല്ലെങ്കിൽ ഈ പടത്തിലെ പാട്ട് എന്നിങ്ങനെയാണ്. ഒരിക്കലും മ്യൂസിക് ചെയ്തെടുക്കുന്ന വ്യക്തിക്ക് ക്രെഡിറ്റ് നൽകുന്നതല്ല.' - രജീത് പ്രകാശ്

'പുറത്ത് മ്യൂസിക് ബാങ്ക് എന്നൊരു രീതി പിന്തുടരുന്നുണ്ട്. സിനിമയ്ക്ക് അനുയോജ്യമായ ട്രാക്കുകൾ ആർട്ടിസ്റ്റുകളുടെ കയ്യിൽ നിന്നും പണം കൊടുത്ത് വാങ്ങി സൂക്ഷിക്കും. സിനിമകളിൽ പ്രൊഡക്ഷൻ ടീമിന്റെ ഭാ​ഗത്തുനിന്നുമുളള മ്യൂസിക് മാനേജർ ആയിരിക്കും ഇത് ചെയ്യുന്നത്. ഉടനെ അല്ലെങ്കിലും ഇവിടെയും അങ്ങനെയൊരു രീതി വരുമെന്നതാണ് പ്രതീക്ഷ.'- ആഷിക് ബാവ

കേരളത്തിലെ ഇന്‍ഡിപെന്റന്റ് ആർട്ടിസ്റ്റുകളുടെ നിലനിൽപ്പും ഭാവിയും ചർച്ച ചെയ്യുകയാണ് ദ ഫോർത്ത് അഭിമുഖത്തിൽ സം​ഗീത സംവിധായകരായ വിവേക് ലിയോ, രജീത് പ്രകാശ്, സൈന സി ഇ ഒ ആഷിക് ബാവ. അഭിമുഖത്തിന്റെ പൂർണരൂപം ദ ഫോർത്ത് വെബ്സൈറ്റിലും സോഷ്യൽ മീഡിയ പേജുകളിലും കാണാം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ