Science

രസതന്ത്ര നൊബേൽ പങ്കിട്ട് മൂന്നുപേർ; പേരുകൾ മണിക്കൂറുകൾക്ക് മുൻപ് ചോർന്നു

മോംഗി ഗബ്രിയേല്‍ ബവേൻഡി, ലൂയിസ് ഇ ബ്രസ്, അലക്സി ഇവാനോവിച്ച് എകിമോവ് എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്

വെബ് ഡെസ്ക്

രസതന്ത്രമേഖലയിലെ സംഭാവനയ്ക്കുള്ള 2023ലെ നൊബേല്‍ പുരസ്‌കാരം മൂന്ന് പേര്‍ക്ക്. മോംഗി ഗബ്രിയേല്‍ ബവേൻഡി, ലൂയിസ് ഇ ബ്രസ്, അലക്സി ഇവാനോവിച്ച് എകിമോവ് എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. അർധചാലക നാനോ ക്രിസ്റ്റലുകളുടെ കണ്ടെത്തലിനും സമന്വയത്തിനുമാണ് നേട്ടം. ഈ ശാസ്ത്രജ്ഞർക്കാണ് ഇത്തവണ പുരസ്കാരമെന്നത് മാധ്യങ്ങളിലൂടെ മണിക്കൂറുകൾക്ക് മുൻപ് ചോർന്നിരുന്നു.

ഫ്രഞ്ച്, ടുണീഷ്യന്‍ വംശജനായ അമേരിക്കന്‍ രസതന്ത്രജ്ഞനാണ് മോംഗി ഗബ്രിയേല്‍ ബവേൻഡി. മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫസറാണ്.

മിച്ചല്‍ കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ കെമിസ്ട്രി പ്രൊഫസറാണ് ലൂയിസ് ഇ ബ്രസ്. കൊളോയ്ഡല്‍ സെമി-കണ്ടക്ടര്‍ നാനോക്രിസ്റ്റലുകളുടെ കണ്ടുപിടുത്തക്കാരനാണ് അദ്ദേഹം.

വാവിലോവ് സ്റ്റേറ്റ് ഒപ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷണത്തില്‍ അര്‍ദ്ധചാലക നാനോക്രിസ്റ്റലുകള്‍ കണ്ടെത്തിയ റഷ്യന്‍ റരസതന്ത്ര ശാസ്ത്രജ്ഞനാണ് അലക്‌സി ഇവാനോവിച്ച് എകിമോവ്.

സാഹിത്യത്തിനുള്ള പുരസ്‌കാരം നാളെയും സമാധാനത്തിനുള്ള പുരസ്‌കാരം ആറിനും പ്രഖ്യാപിക്കും. സാമ്പത്തികശാസ്ത്രത്തിനുള്ളത് ഒന്‍പതിനാണ് പ്രഖ്യാപിക്കുക.

ഭൗതികശാസ്ത്രത്തിനുള്ള പുരസ്‌കാര ജേതാക്കളായി പിയറെ അഗോസ്റ്റിനി, ഫെറെന്‍സ് ക്രൗസ്, ആന്‍ ലുലിയെ എന്നിവരെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ദ്രവ്യത്തിലെ ഇലക്ട്രോണ്‍ ചലാത്മനകതെയക്കുറിച്ചുള്ള പഠനത്തിനായി പ്രകാശത്തിന്റ അറ്റോസെക്കന്‍ഡ് സ്പന്ദനങ്ങള്‍ സൃഷ്ടിച്ചതിനാണ് അംഗീകാരം.

വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാര ജേതാക്കളായി ഹംഗേറിയന്‍- അമേരിക്കന്‍ ബയോകെമിസ്റ്റായ കാതലിന്‍ കാരിക്കോയെയും അമേരിക്കന്‍ സ്വദേശിയായ ഡോക്ടറും ശാസ്ത്രജ്ഞനുമായ ഡ്രൂ വീസ്മാനെയും തിങ്കളാഴ്ചയും പ്രഖ്യാപിച്ചിരുന്നു. കോവിഡ്-19 നെതിരെ ഫലപ്രദമായ എംആര്‍എന്‍എ വാക്സിനുകള്‍ വികസിപ്പിക്കാന്‍ പ്രാപ്തമാക്കിയ ന്യൂക്ലിയോസൈഡ് അടിസ്ഥാന പരിഷ്‌കര ണങ്ങളെക്കുറിച്ചുള്ള പഠനമാണ് ഇവരെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.

1895ല്‍ മരിച്ച സ്വീഡിഷ് ശാസ്ത്രഞ്ജന്‍ ആല്‍ഫ്രഡ് നൊബേലിന്റെ ഓര്‍മയ്ക്കായാണ് നൊബേല്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നത്. 1895 ല്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം ആദ്യം സമ്മാനിച്ചത് 1901 ലാണ്. ആല്‍ഫ്രഡ് നൊബേലിന്റെ ചിത്രം ആലേഖനം ചെയ്ത സ്വര്‍ണംപൂശിയ ഫലകവും 11 മില്യണ്‍ സ്വീഡിഷ് ക്രോണ (8.33 കോടി രൂപ)യുമാണ് ഇത്തവണ പുരസ്‌കാരത്തുക. കഴിഞ്ഞവര്‍ഷം 10 മില്യണ്‍ ക്രോണ (7.5 കോടി രൂപ)യായിരുന്നു സമ്മാനത്തുക.

കരോലിന്‍ ആര്‍ ബെര്‍ട്ടോസി, മോര്‍ട്ടന്‍ മെല്‍ഡല്‍, കെ ബാരി ഷാര്‍പ്ലെസ് എന്നീ ശാസ്ത്രജ്ഞര്‍ക്കായിരുന്നു കഴിഞ്ഞവര്‍ഷം രസതന്ത്രത്തിനുള്ള പുരസ്‌കാരം. ക്ലിക്ക് കെമിസ്ട്രിയ്ക്കും ബയോ ഓര്‍ത്തോഗണല്‍ കെമിസ്ട്രിയ്ക്കും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഇവരെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ