ഭൂമി അല്ലാതെ മറ്റെവിടെയെങ്കിലും ജീവന് സാധ്യതയുണ്ടോ, വാസയോഗ്യമായ മറ്റ് ആകാശ ഗോളങ്ങളുണ്ടോ തുടങ്ങിയ മനുഷ്യന്റെ അന്വേഷണം തുടങ്ങിയിട്ട് നാളുകളേറെയായി. ഏറ്റവും ഒടുവിൽ വ്യാഴത്തിന് സമീപത്ത് വാസയോഗ്യമായ ഇടമുണ്ടോ എന്ന പഠനത്തിന് ഒരുങ്ങുകയാണ് ശാസ്ത്രലോകം. ജൂപ്പിറ്റർ ഐസി മൂൺസ് എക്‌സ്‌പ്ലോറർ അഥവാ ജ്യൂസ് എന്ന് പേര് നൽകിയിരിക്കുന്ന ദൗത്യം വ്യാഴത്തിന് ചുറ്റും താമസ യോഗ്യമായ സ്ഥലമുണ്ടോ എന്ന് കണ്ടെത്തും. വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിലാണ് ഇവ ജീവൻ നിലനിൽക്കാൻ സാധ്യമായ സാഹചര്യമുണ്ടോ എന്ന് പഠിക്കുക. ഈ വർഷം ഏപ്രിൽ 13നാണ് പേടകത്തിന്റെ വിക്ഷേപണം
ഉപഗ്രഹങ്ങളുടെ എണ്ണത്തിൽ ശനിയെ കടത്തിവെട്ടി ഒന്നാം സ്ഥാനത്ത് ഇടം പിടിച്ചിരിക്കുകയാണ് വ്യാഴം. അടുത്തിടെ കണ്ടെത്തിയ 12 എണ്ണം ഉൾപ്പടെ ആകെ 92 ഉപഗ്രഹങ്ങളാണ് ഇപ്പോൾ വ്യാഴത്തിന് ചുറ്റുമുള്ളത്.
വ്യാഴത്തിന് ചുറ്റുമുള്ള ഉപഗ്രഹങ്ങളില്‍ പര്യവേഷണം ചെയ്യുകയും ഗ്രഹത്തിന്റെ പരിണാമത്തിനുള്ള കാര്യങ്ങള്‍ കണ്ടെത്തുകയും ചെയ്യുകയാണ് ജ്യൂസിന്‌റെ പ്രഥമ ദൗത്യം. യൂറോപ്പയടക്കമുള്ള വ്യാഴത്തിന്‌റെ ഉപഗ്രഹങ്ങള്‍ മനുഷ്യവാസത്തിന് യോഗ്യമാകാം എന്നാണ് പ്രതീക്ഷ. ഏറ്റവും ശക്തമായ വിദൂര സംവേദന - ജിയോഫിസിക്കല്‍ ഉപകരണങ്ങളാണ ജ്യൂസില്‍ സജ്ജീകരിച്ചിരിക്കുന്നത്. വിക്ഷേപണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.ഏരിയന്‍സ് 5 റോക്കറ്റാണ് വിക്ഷേപണ പേടകം. ഇതിന് മുന്നോടിയായി പേടകത്തിന്റെ അന്തിമഘട്ട പരിശോധനകള്‍ നടത്തിവരികയാണ് വിദഗ്ധര്‍.
സൂര്യനില്‍ നിന്ന് ഭൂമിയേക്കാള്‍ അഞ്ചിരട്ടി ദൂരത്തിലാണ് വ്യാഴം സ്ഥിതി ചെയ്യുന്നത്. കാരണം ഒരു പേടകത്തിന് വ്യാഴത്തിലേക്ക് എത്തിച്ചേരാന്‍ വളരെ ബുദ്ധിമുട്ടാണ്. എട്ട് വര്‍ഷംകൊണ്ടാകും പേടകം വ്യാഴത്തിന് സമീപം എത്തുക. 2031 ഓടെ നിശ്ചിത സ്ഥാനത്ത് എത്തിച്ചേരുമെന്നാണ് കണക്ക്.