വ്യാഴത്തിന്റെ ചിത്രങ്ങള്‍ 
Science

ശാസ്ത്ര ലോകത്തെ അത്ഭുതം; വ്യാഴത്തിന്റെ പുത്തന്‍ ചിത്രങ്ങളുമായി ജെയിംസ് വെബ് ടെലിസ്‌കോപ്

വ്യാഴത്തെ ഇതുപോലെ കണ്ടിട്ടില്ലെന്നും ഇതെല്ലാം തികച്ചും അവിശ്വസനീയമാണെന്നും കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗ്രഹ ജ്യോതിശാസ്ത്രജ്ഞനായ ഇംകെ ഡി പാറ്റര്‍

വെബ് ഡെസ്ക്

ലോകത്തിലെ ഏറ്റവും പുതിയതും വലുതുമായ ബഹിരാകാശ ദൂരദര്‍ശിനിയായ ജയിംസ് വെബ് ടെലിസ്‌കോപ് വ്യാഴത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടു. മുമ്പെങ്ങുമില്ലാത്തവിധം വ്യാഴത്തിന്റെ അത്ഭുതപ്പെടുത്തുന്ന കാഴ്ചകളാണ് പുതിയ ചിത്രങ്ങളിലുള്ളത്. ജൂലൈയിലാണ് ജെയിംസ് വെബ് ഫോട്ടോകള്‍ എടുത്തത്. വ്യാഴത്തിന്റെ വടക്ക്-തെക്ക് ദിശയിലുള്ള പ്രകാശത്തിന്റെയും ധ്രുവീയ മൂടല്‍മഞ്ഞിന്റെയും അഭൂതപൂര്‍വമായ കാഴ്ചകള്‍ ചിത്രത്തിലുണ്ട്.

വ്യാഴത്തിന്റെ ഗ്രേറ്റ് റെഡ് സ്‌പോട്ട്, ഭൂമിയെ വിഴുങ്ങാന്‍ സാധിക്കുന്നത്രയും വലിയ കൊടുങ്കാറ്റ്, എണ്ണമറ്റ ചെറിയ കൊടുങ്കാറ്റുകള്‍, ഗ്രഹത്തിന് ചുറ്റുമുള്ള മങ്ങിയ വളയങ്ങളും ഗാലക്‌സികളുടെ പശ്ചാത്തലത്തില്‍ തിളങ്ങുന്ന രണ്ട് ചെറിയ ഉപഗ്രഹങ്ങളും ചിത്രത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

തങ്ങള്‍ വ്യാഴത്തെ ഇതുപോലെ കണ്ടിട്ടില്ലെന്നും ഇതെല്ലാം തികച്ചും അവിശ്വസനീയമാണെന്നുമാണ് ബെര്‍ക്ക്ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗ്രഹ ജ്യോതിശാസ്ത്രജ്ഞനായ ഇംകെ ഡി പാറ്റര്‍ പറഞ്ഞത്. ഇത് ഇത്ര നല്ലതായിരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സവിശേഷതകള്‍ വ്യക്തമാകാന്‍ ഇന്‍ഫ്രാറെഡ് ചിത്രങ്ങളില്‍ നീല, വെള്ള, പച്ച, മഞ്ഞ, ഓറഞ്ച് എന്നീ നിറങ്ങള്‍ കൃത്രിമമായി നല്‍കിയിട്ടുണ്ടെന്നും യുഎസ്-ഫ്രഞ്ച് ഗവേഷക സംഘം വ്യക്തമാക്കി.

13.7 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യത്തെ നക്ഷത്രങ്ങളും ഗാലക്സികളും രൂപപ്പെട്ട സമയത്തേക്ക് തിരിഞ്ഞുനോക്കിക്കൊണ്ട് ജയിംസ് വെബ്ബ് ഉപയോഗിച്ച് പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തി കാണാമെന്നുള്ള പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞര്‍.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ