എഐ സഹായത്തോടെ സൗരയൂഥത്തിന് പുറത്തെ ഗ്രഹത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ് ഗവേഷകര്‍. ജോര്‍ജിയ സര്‍വകലാശാലയിലെ ഗവേഷകരാണ് പുതിയ കണ്ടെത്തലിന് പിന്നില്‍. ജ്യോതി ശാസ്ത്ര രംഗത്ത് എഐ ചുവടുറപ്പിക്കുമെന്ന് തെളിയക്കുന്നതാണ് പുതിയ കണ്ടെത്തല്‍.
എ ഐ സഹായത്തോടെ ഗ്രഹത്തിന്റെ സ്ഥാനം സ്ഥിരീകരിക്കാന്‍ സാധിച്ചതായി ഗവേഷകര്‍ വ്യക്തമാക്കി.നേരത്തെ കണ്ടെത്തിയ അനുമാനങ്ങള്‍ ശരിവയ്ക്കുന്നതായിരുന്നു എ ഐ കണ്ടെത്തല്‍. സൗരയൂഥത്തിന് പുറത്ത് 500ലധികം വരുന്ന ഗ്രഹങ്ങളുടെ പട്ടികയിലാണ് പുതിയ ഗ്രഹത്തിനേയും ഉള്‍പ്പെടുത്തിയത്.
എച്ച്ഡി 142666 എന്ന് പേരിട്ടിരിക്കുന്ന നക്ഷത്രത്തെ ചുറ്റിപ്പറ്റിയുള്ള ദി ആസ്‌ട്രോഫിസിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഈ കണ്ടെത്തലുകള്‍ വിശദീകരിക്കുന്നത്. ഗ്രഹങ്ങളുടെ വിശദമായ പഠനത്തിനും വിശകലനത്തിനുമടക്കം എ ഐ മെഷീന്‍ ലേണിങ് ഉപയോഗപ്പെടുത്താമെന്ന അടിവരയിടുകയാണ് പുതിയ കണ്ടെത്തലെന്നാണ് ഗവേഷകരുടെ അഭിപ്രായം.
പുതിയ ഗ്രഹത്തിന്റെ സാന്നിധ്യം ശാസ്ത്രലോകം നേരത്തെ മനസിലാക്കിയിരുന്നു. എന്നാല്‍ ഇത് ഗ്രഹം തന്നെയാണോ എന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചിരുന്നില്ല. ഒരു മണിക്കൂറുകൊണ്ടാണ് എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഗ്രഹത്തെ കുറിച്ചുള്ള വിവരങ്ങള്‍ സ്ഥിരീകരിക്കാനായത്.
ഗ്രഹങ്ങളുടെ വിശദമായ പഠനത്തിനും വിശകലനത്തിനുമടക്കം എ ഐ മെഷീന്‍ ലേണിങ് ഉപയോഗപ്പെടുത്താമെന്ന് അടിവരയിടുകയാണ് പുതിയ കണ്ടെത്തല്‍
നേരത്തെയുള്ള പഠനങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും ശേഷം ഒരു ഡിസ്‌ക്കിന്റെ സാന്നിധ്യമാണ് ശാസ്ത്ര ലോകത്തിന്റെ അനുമാനം. എന്നാല്‍ എ ഐയുടെ സഹായത്തോടെയാണ് അത് ഡിസ്‌ക് അല്ലെന്നും സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹമാണെന്നും മനസിലാക്കാന്‍ സാധിച്ചത്. മെഷീന്‍ ലേണിങ്ങും നിര്‍മിത ബുദ്ധിയും ഉപയോഗപ്പെടുത്തി സൗരയൂഥത്തിന് പുറത്തുള്ള കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് ശാസ്ത്ര ലോകം.