Science

ലോക പ്രശസ്ത സംഗീതജ്ഞൻ ബീഥോവന്റെ മരണത്തെക്കുറിച്ചുള്ള സൂചനകളുമായി ഡിഎൻഎ പഠനം

അദ്ദേഹത്തിന്റെ ആരോഗ്യം, മരണം, വംശപരമ്പര തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള സൂചനകളാണ് പഠനത്തില്‍ വെളിപ്പെടുത്തുന്നത്

വെബ് ഡെസ്ക്

ലോകപ്രശസ്ത ജര്‍മന്‍ സംഗീതജ്ഞൻ ലുഡ്വിഗ് വാന്‍ ബീഥോവന്റെ ഡിഎന്‍എയില്‍നിന്ന് അദ്ദേഹത്തിന്റെ രോഗങ്ങളെക്കുറിച്ചും മരണത്തെക്കുറിച്ചുമുള്ള വെളിപ്പെടുത്തലുമായി ഗവേഷക സംഘം. ആദ്യമായാണ് ഒരു അന്താരാഷ്ട്ര ഗവേഷക സംഘം ബീഥോവന്റെ അഞ്ച് മുടിയിഴകള്‍ ഉപയോഗിച്ച് ജനിതകഘടന ക്രമപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ആരോഗ്യം, മരണം, വംശപരമ്പര തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള സൂചനകളാണ് പഠനം വെളിപ്പെടുത്തുന്നത്. എന്നാൽ, ഒരു മുടിയിഴ ബീഥോവന്റെതല്ലെന്നും പഠനത്തില്‍ തെളിഞ്ഞു.

ബീഥോവന്‍ ജീനോം പദ്ധതി

1802 ല്‍ Heiligenstadt Testametn എന്നപേരില്‍ ബീഥോവൻ സഹോദരന് അയച്ച കത്ത് വളരെ പ്രശസ്തമായിരുന്നു. കത്തില്‍ തനിക്കു കേൾവിക്കുറവ് കൂടിവരുന്നതായും അതു കാരണം താന്‍ സമൂഹത്തില്‍നിന്നു പിന്‍വലിയുകയാണെന്നും സൂചിപ്പിക്കുന്നുണ്ട്. ഒറ്റപ്പെടല്‍ കാരണം ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നതായും അദ്ദേഹം കത്തില്‍ പറയുന്നുണ്ട്.

ബീഥോവന്റെ രോഗത്തെക്കുറിച്ച് പഠിക്കുന്നതിനായി ഗവേഷകര്‍ 'ദി ബീഥോവന്‍ ജീനോം പ്രോജക്റ്റ്' എന്ന് വിളിക്കുന്ന പദ്ധതിക്ക് തുടക്കമിട്ടു

ഇരുപതാം വയസ് മുതല്‍ ബീഥോവന് കേള്‍വിശക്തി നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. കേള്‍വിശക്തി പൂര്‍ണമായി നഷ്ടപ്പെട്ടപ്പോഴും അദ്ദേഹം സംഗീതസൃഷ്ടി നടത്തുകയും അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തന്റെ ആരോഗ്യപ്രശ്‌നങ്ങളും പൂര്‍ത്തീകരിക്കപ്പെടാത്ത വ്യക്തിജീവിതവും സഹോദരന്‍മാര്‍ക്ക് അയച്ച രണ്ട് കത്തുകളിലായി വിവരിച്ചു. അസുഖത്തെത്തുടര്‍ന്ന് ഏതാനും മാസങ്ങള്‍ കിടപ്പിലായ ബീഥോവൻ 1827ലാണ് മരിക്കുന്നത്. തന്റെ രോഗ കാരണങ്ങള്‍ മരണശേഷം വിവരിക്കണമെന്നും അവ പരസ്യമാക്കണമെന്നും അദ്ദേഹം രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. ബീഥോവന്റെ രോഗത്തെക്കുറിച്ച് പഠിക്കുന്നതിനായി ഗവേഷകര്‍ 'ദി ബീഥോവന്‍ ജീനോം പ്രോജക്റ്റ്' എന്ന പദ്ധതിക്ക് തുടക്കമിട്ടു.

ജീനോം സീക്വന്‍സിങ് ഉപയോഗിച്ച് അദ്ദേഹത്തിന്റെ ബധിരതയുടെ കാരണം അന്വേഷിക്കുന്നതിനും ദഹനനാള പ്രശ്നങ്ങളുടെ ജനിതക കാരണങ്ങളെക്കുറിച്ച് മനസിലാക്കുന്നതിനും ഗവേഷക സംഘം തീരുമാനിച്ചു

ബീഥോവന്റെ മുടിയിഴയില്‍നിന്നു ജനിതക ഘടന ക്രമപ്പെടുത്തുക എന്നതായിരുന്നു ഗവേഷക സംഘത്തിന്റെ പ്രാഥമിക ലക്ഷ്യം. അതില്‍നിന്നു ജനിതകപരമായ രോഗങ്ങളുടെ സാധ്യത, അണുബാധ എന്നിവയുടെ സാധ്യത തിരിച്ചറിയാന്‍ ശ്രമിച്ചുവെന്നും കറന്റ് ബയോളജിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മുഖ്യ രചയിതാവ് ട്രിസ്റ്റന്‍ ബെഗ് വ്യക്തമാക്കി.

ജീനോം സീക്വന്‍സിങ് ഉപയോഗിച്ച് ബീഥോവന്റെ ബധിരതയുടെ കാരണം അന്വേഷിക്കുന്നതിനും ദഹനനാള പ്രശ്നങ്ങളുടെ ജനിതക കാരണങ്ങളെക്കുറിച്ച് മനസിലാക്കുന്നതിനും ഗവേഷക സംഘം തീരുമാനിച്ചു. എന്നാല്‍ കേള്‍വിക്കുറവിനും ദഹനനാളത്തിന്റെ പ്രശ്‌നങ്ങള്‍ക്കും കൃത്യമായ കാരണം കണ്ടെത്താന്‍ കഴിഞ്ഞില്ല. കേള്‍വിക്കുറവിന്റെ കാരണം ഇപ്പോഴും കൂടുതല്‍ നിഗൂഢമായി തുടരുകയാണെങ്കിലും ഭാവിയില്‍ ഇതിനെക്കുറിച്ച് മനസിലാക്കാന്‍ സാധിച്ചേക്കുമെന്ന് ഗവേഷണ പ്രബന്ധത്തിന്റെ സഹ-രചയിതാവായ ആക്സല്‍ ഷ്മിത്ത് പറയുന്നു.

അതേസമയം, ബീഥോവന്റെ കരള്‍ രോഗത്തിനുള്ള പ്രധാന ഘടകങ്ങള്‍ ഗവേഷകർ കണ്ടെത്തി. അവസാന മാസങ്ങളില്‍ ബീഥോവന് ഹെപ്പറ്റൈറ്റിസ് ബി അണുബാധയുണ്ടായതിന്റെ തെളിവുകൾ അവര്‍ക്കു ലഭിച്ചു. ബീഥോവന്റെ വംശപരമ്പരയില്‍ വിവാഹേതരബന്ധത്തില്‍ ജനിച്ച കുട്ടിയെക്കുറിച്ചുള്ള സൂചനകളും ഗവേഷക ഫലങ്ങളില്‍ സൂചിപ്പിക്കുന്നുണ്ട്. സഹ രചയിതാവ് ജോഹന്നാസ് ക്രൗസ് പറയുന്നതനുസരിച്ച്, ബീഥോവന്റെ മരണകാരണം എന്താണെന്ന് കൃത്യമായി പറയാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഹെപ്പറ്റൈറ്റിസ് ബി അണുബാധ സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടുണ്ട്. ഈ ഘടകങ്ങളും മദ്യപാനവും അദ്ദേഹത്തെ മരണത്തിലേക്ക് നയിച്ചിരിക്കാമെന്നാണ് ഗവേഷകര്‍ കരുതുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ