Science

ഭൂമിയിലെ ജീവന്റെ വിവരങ്ങളുമായി ചന്ദ്രയാൻ3 'ഷേപ്'; വാസയോഗ്യമായ മറ്റ് ഗ്രഹങ്ങൾക്കായുള്ള അന്വേഷണത്തിൽ നിർണായകം

ചാന്ദ്രഭ്രമണപഥത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പ്രൊപ്പൽഷൻ മൊഡ്യൂളിലാണ് നിരീക്ഷണ ഉപകരണമാണ് 'ഷേപ്' സ്ഥിതിചെയ്യുന്നത്

വെബ് ഡെസ്ക്

ഭൂമിയിലെ ജീവസാന്നിധ്യത്തിന്റ സവിശേഷതകൾ സംബന്ധിച്ച് നിർണായക വിവരങ്ങൾ ലഭ്യമാക്കി ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ഭാഗമായ 'ഷേപ്' പേലോഡ്. ലാൻഡർ മൊഡ്യൂളിനെ ചന്ദ്രോപരിതലത്തിലേക്ക് വിട്ട് ചാന്ദ്രഭ്രമണപഥത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പ്രൊപ്പൽഷൻ മൊഡ്യൂളിലാണ് നിരീക്ഷണ ഉപകരണമാണ് 'ഷേപ്' സ്ഥിതിചെയ്യുന്നത്.

ഭൂമിക്കുപുറമെയുള്ള ഗ്രഹങ്ങളിൽ ജീവസാന്നിധ്യമുണ്ടോയെന്ന് മനസിലാക്കുകയെന്ന വലിയ ലക്ഷ്യത്തിലേക്ക് കടക്കുന്നതിനായി ഭൂമിയുടെ വിദൂര സ്പെക്ട്രം തയ്യാറാക്കുന്നതിനാണ് 'ഷേപ്' ഉപകരണം ഐ എസ് ആർ ഒ ചന്ദ്രയാൻ3ൽ ഉൾപ്പെടുത്തിയത്.

ചന്ദ്രന് ചുറ്റും സഞ്ചരിക്കുമ്പോള്‍ 'ഷേപ്' പേലോഡ് ഭൂമിയുടെ വാസയോഗ്യത സംബന്ധിച്ച സവിശേഷതകളെക്കുറിച്ച് പ്രത്യേകമായി പഠിക്കും. ഇതുവഴി നൽകുന്ന ഭൂമിയുടെ വിദൂര സ്പെക്ട്രത്തിന് സമാനമായത് ഭാവിയിൽ മറ്റ് ഗ്രഹങ്ങളിൽ കണ്ടെത്താൻ കഴിഞ്ഞാൽ അവ വാസയോഗ്യമാണോയെന്ന് മനസ്സിലാക്കാൻ സാധിക്കും.

സ്പെക്ട്രോ പൊളരിമെട്രി ഓഫ് ഹാബിറ്റബിൾ പ്ലാനറ്റ് എർത്ത് എന്നതിൻ്റെ ചുരുക്കപേരാണ് ഷേപ്. ചന്ദ്രയാൻ-3 ദൗത്യത്തിന്റെ പ്രൊപ്പൽഷൻ മൊഡ്യൂളിലെ ഒരേയൊരു ശാസ്ത്രീയമായ ഉപകരണമാണ്. ബെംഗളുരുവിലെ യു ആർ റാവു സാറ്റലൈറ്റ് സെൻ്ററാണ് പേലോഡ് നിർമിച്ചത്.

ഭൂമിയെ നന്നായി കാണാൻ സാധിക്കുന്ന നിശ്ചിത സമയത്ത് മാത്രമേ ഷേപ്പ് പ്രവർത്തിപ്പിക്കാൻ കഴിയൂ. പ്രവർത്തനസമയത്ത് തുടർച്ചയായി വിവരങ്ങൾ നൽകും. ഈ വിവരങ്ങൾ സമയ മാറ്റമില്ലാത്തവയാണ്. അതായത്, ഭൂമിയുടെ ചില സ്വഭാവസവിശേഷതകൾ പിടിച്ചെടുത്തുകഴിഞ്ഞാൽ അവ കാലത്തിനനുസരിച്ച് മാറില്ല. ഷേപ്പിൽനിന്ന് മതിയായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും എന്നാൽ പ്രവർത്തനം തുടരുമെന്നും ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു.

ഷേപ്പ് നൽകിയ വിവരങ്ങളുടെ വിശകലനങ്ങൾ പൂർത്തിയാക്കാനും പുതിയ കണ്ടെത്തലുകൾ ഉണ്ടെങ്കിൽ അത് പ്രഖ്യാപിക്കാനും മാസങ്ങളെടുക്കുമെന്നും സോമനാഥ് പറയുന്നു.

വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ഉൾപ്പെടുന്ന ലാൻഡർ മൊഡ്യൂളിനെ സോഫ്റ്റ്ലാൻഡിങ് ഘട്ടത്തിലേക്ക് കടക്കുന്ന ചന്ദ്രോപരിതലത്തിന് ഏറ്റവും അടുത്തുള്ള ഭ്രമണപഥത്തിൽ എത്തിക്കുക എന്നത് മാത്രമായിരുന്നു പ്രൊപ്പൽഷൻ മൊഡ്യൂളിന്റെ പ്രവർത്തനലക്ഷ്യമായി ഐഎസ്ആർഒ ആദ്യം ഉദ്ദേശിച്ചിരുന്നത്. പിന്നീടാണ് ശാസ്ത്രീയ പരീക്ഷണങ്ങൾക്കുകൂടി പ്രൊപ്പൽഷൻ മൊഡ്യൂളിനെ ഉപയോഗപ്പെടുത്താനും അതിൽ ഷേപ്പ് പേലോഡ് ഉൾപ്പെടുത്താനും തീരുമാനിക്കുന്നത്.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്