ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ മൂന്ന് ഇന്ന് ചന്ദ്രനോട് കൂടുതല്‍ അടുക്കും. പേടകത്തിന്റെ മൂന്നാഘട്ട ഭ്രമണപഥം താഴ്ത്തല്‍ ഇന്ന് നടക്കും. രാവിലെ 11.30 നും 12.30 നും ഇടയിലായിരിക്കും ഭ്രമണപഥം താഴ്ത്തുക.
ഓഗസ്റ്റ് 9ന് നടന്ന രണ്ടാം ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ചന്ദ്രനിൽനിന്ന് കുറഞ്ഞ അകലം 174 കിലോ മീറ്ററും കൂടിയ അകലം 1437 കിലോ മീറ്ററും വരുന്ന ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് പേടകമുള്ളത്. നാലാം ഭ്രമണപഥം താഴ്ത്തൽ 16ന് നടക്കും. ഇതോടെ ചന്ദ്രനിൽനിന്ന് 100 കിലോ മീറ്റർ ഉയരത്തിലുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ പേടകമെത്തും.
17ന് പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിൽനിന്ന് വേർപെടുന്നതോടെ ലാന്‍ഡർ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ്ങിന് സജ്ജമാകും. ഓഗസ്റ്റ് 23ന് വൈകീട്ട് 5.47നാണ് സോഫ്റ്റ് ലാൻഡിങ് നിശ്ചയിച്ചിരിക്കുന്നത്.
നിര്‍ണായകമായ സോഫ്റ്റ് ലാന്‍ഡിങ് പ്രതിസന്ധികള്‍ ഇല്ലാതെ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് ഐഎസ്ആര്‍ഒ.