Science

'പരാജയം പാഠമായി'; ചന്ദ്രയാൻ-2 ൽ നിന്ന് ചന്ദ്രയാൻ 3 ലേക്കുള്ള മാറ്റം

ചന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണത്തിന് ഇനി നാല് നാൾ

വെബ് ഡെസ്ക്

രാജ്യം ഏറെ പ്രതീക്ഷയോടെയാണ് ചന്ദ്രയാന്‍-3 യുടെ വിക്ഷേപണത്തിന് കാത്തിരിക്കുന്നത്. ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാന്‍ 3 ജൂലൈ 14ന് വിക്ഷേപണം ചെയ്യും. വിക്ഷേപണത്തിനായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി.ശ്രീഹരികോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് ഉച്ചകഴിഞ്ഞ് 2.35ന് ചന്ദ്രയാന്‍ -3 വഹിച്ചുകൊണ്ട് എല്‍വിഎം-3 ഉയരും.

ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ ദൗത്യങ്ങളില്‍ മൂന്നാമത്തേതാണ് ചന്ദ്രയാന്‍ 3. ചന്ദ്രന്റെ ഉപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് ചെയ്യാനുള്ള ഇന്ത്യയുടെ രണ്ടാമത്തെ ശ്രമമാണ് ഇത്. വിജയകരമായ ചന്ദ്രയാന്‍ 1 ന് ശേഷം രണ്ടാം ദൗത്യം ഭാഗിക പരാജയമായിരുന്നു. തുടര്‍ന്നാണ് ചന്ദ്രയാന്‍ മൂന്നിനായി ഇന്ത്യ ശ്രമം ആരംഭിച്ചത്.

ചാന്ദ്രയാന്‍ 3

എന്താണ് ചന്ദ്രയാന്‍ 3?

ചന്ദ്രയാന്‍-2ന്‌റെ തുടര്‍ച്ചയാണ് ചന്ദ്രയാന്‍ മൂന്ന്. ചന്ദ്രയാന്‍-2 ന് സമാനമായ ലാന്‍ഡറും റോവറുമുണ്ട് ഇതില്‍. എന്നാല്‍ ചന്ദ്രയാന്‍-2 ല്‍ നിന്ന് വ്യത്യസ്തമായി ഇതിന് ഓര്‍ബിറ്റര്‍ ഇല്ല. പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ ഒരു ആശയവിനിമയ ഉപഗ്രഹത്തിന് സമാനമായാണ് രൂപപ്പെടുത്തിയത്. ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായി സോഫ്റ്റ് ലാന്‍ഡിങ് നടത്തുകയാണ് പദ്ധതിയുടെ പ്രഥമ ലക്ഷ്യമെന്ന് ഐഎസ്ആര്‍ഒ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വിക്ഷേപണത്തിന് ഒരാഴ്ച മുന്‍പ് പേടകത്തെ റോക്കറ്റുമായി സംയോജിപ്പിച്ചു.

ദൗത്യത്തിന്റെ ചെലവ് 600 കോടിയായിരിക്കുമെന്ന് ഐഎസ്ആര്‍ഒ കണക്കാക്കിയതെങ്കിലും പദ്ധതിയുടെ അന്തിമ ചെലവ് 615 കോടിരൂപയാണ്. ചന്ദ്രയാന്‍ രണ്ടിനേക്കാള്‍ കുറവാണിത്. ചന്ദ്രയാന്‍ 2ന്‌റെ പോരായ്മകള്‍ പരിഹരിച്ചാണ് ചന്ദ്രയാന്‍ മൂന്ന് തയ്യാറാക്കിയിരിക്കുന്നത്. അതിനാല്‍ സോഫ്റ്റ് ലാന്‍ഡിങ് സാധ്യമാക്കുമെന്ന കാര്യത്തില്‍ ഐഎസ്ആര്‍ഒയ്ക്ക് സംശയമില്ല.

ചന്ദ്രയാന്‍- 2വിന് എന്താണ് സംഭവിച്ചത്? ഗ്രൗണ്ട് സ്റ്റേഷനുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ലാന്‍ഡിങ്ങിന്‌റെ അവസാന ഘട്ടത്തിലാണ് ചന്ദ്രയാന്‍ 2 പരാജയപ്പെട്ടത്. സോഫ്റ്റ്‌വെയര്‍ തകരാറുമൂലം വേഗത നിയന്ത്രിക്കുന്നതിലുണ്ടായ വീഴ്ച ക്രഷ് ലാന്‍ഡിങ്ങിന് വഴിവയ്ക്കുകയായിരുന്നു. ചന്ദ്രോപരിതലത്തിന് ഏതാണ്ട് രണ്ട് കിലോമീറ്റര്‍ അകലെ വച്ച് വിക്രം ലാന്‍ഡറിന്‌റെ സഞ്ചാര പാതയ്ക്ക് മാറ്റം ഉണ്ടായി.

ചാന്ദ്രയാന്‍- 2

ചന്ദ്രയാന്‍-2-നേക്കാള്‍ ചന്ദ്രയാന്‍-3 ന്റെ മെച്ചം

ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്ന് ഏതാണ്ട് 400 മീറ്റര്‍ മാത്രം അകലെയുള്ളപ്പോഴാണ് ഐഎസ്ആര്‍ഒയുടെ ഗ്രൗണ്ട് സ്റ്റേഷനുമായുള്ള ബന്ധം വിക്രം ലാന്‍ഡറിന് നഷ്ടമാകുന്നത്. ഇത്തരത്തില്‍ സംഭവിക്കാതിരിക്കാന്‍ വലിയ മുന്‍കരുതലും മാറ്റങ്ങളും ചന്ദ്രയാന്‍ മൂന്നില്‍ വരുത്തിയിട്ടുണ്ട്. ഒരു തവണ പിഴച്ചാലും റീ ലാന്‍ഡിങ്ങിന് സൗകര്യമുണ്ടെന്നതാണ് ചന്ദ്രയാന്‍ മൂന്നിന്‌റെ സവിശേഷത. ചന്ദ്രയാന്‍ രണ്ടിനെ അപേക്ഷിച്ച് മൂന്നില്‍ പേലോഡുകള്‍ ലളിതമാക്കിയിട്ടുണ്ട്. ഇത് സോഫ്റ്റ് ലാന്‍ഡിങ്ങിന് സഹായിക്കും. ലാന്‍ഡര്‍ ഹസാര്‍ഡ് ഡിറ്റക്ഷന്‍ & എവോയ്ഡന്‍സ് ക്യാമറ ചന്ദ്രയാന്‍ മൂന്നില്‍ രണ്ടെണ്ണമുണ്ട്. ചന്ദ്രയാന്‍ 2ല്‍ ഇത്തരത്തിലുള്ള ഒരു ക്യാമറ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ മാറ്റം അപ്രതീക്ഷിത അപകടങ്ങള് ഒഴിവാക്കാന്‍ സഹായിക്കുന്നു. ലാന്‍ഡറിന്റെ പാദങ്ങള്‍ഡ കൂടുതല്‍ ബലപ്പെടുത്തിയതും സഹായകമാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ