Science

പകലിന് ദൈർഘ്യം കൂടും; ഭൂമിയുടെ അകക്കാമ്പിന്റെ ചലനം മന്ദഗതിയിലെന്ന് പഠനം

ഭൂമിയുടെ അകം പല പാളികളാൽ നിർമിതമാണ്. പുറംതോട്, ആവരണം, പുറം കോർ, അകക്കാമ്പ് എന്നിങ്ങനെ അതിനെ തരം തിരിച്ചിരിക്കുന്നു

വെബ് ഡെസ്ക്

ഭൂമിയുടെ അകക്കാമ്പിന്റെ ചലനം മന്ദഗതിയിലായതായി പുതിയ പഠനം. ഗ്രഹത്തിൻ്റെ ഉപരിതലവുമായി താരതമ്യപ്പെടുത്തുമ്പോൾ അകക്കാമ്പ് വേഗത്തിൽ കറങ്ങുമെന്നാണ് മുൻപ് കരുതപ്പെട്ടിരുന്നത്. എന്നാൽ 2010 മുതൽ ഭൂമിയുടെ ആന്തരിക കാമ്പിന്റെ ഭ്രമണം മന്ദഗതിയിലാകാൻ തുടങ്ങിയെന്ന് നേച്ചർ ജേണലിലെ ഒരു പുതിയ പ്രബന്ധം പറയുന്നു.

ആന്തരിക കാമ്പ് പതിറ്റാണ്ടുകൾക്കുശേഷം ആദ്യമായി ഉപരിതലത്തേക്കാൾ പതുക്കെ കറങ്ങുന്നുവെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. അതിനാൽ ദിവസങ്ങളുടെ ദൈർഘ്യത്തിൽ മാറ്റങ്ങൾ വന്നേക്കാമെന്നും പഠനം പറയുന്നു. സെക്കൻ്റിൻ്റെ അംശം മാത്രമാണ് മാറുക.

"ഈ മാറ്റത്തെക്കുറിച്ച് സൂചന നൽകുന്ന ഭൂകമ്പചിത്രങ്ങൾ ആദ്യം കണ്ടപ്പോൾ, ഞാൻ ഞെട്ടിപ്പോയി. എന്നാൽ ഒരേ പാറ്റേൺ സൂചിപ്പിക്കുന്ന രണ്ട് ഡസൻ നിരീക്ഷണങ്ങൾ കൂടി നടത്തിയപ്പോൾ, ഫലം ഒഴിവാക്കാനാത്തതാണെന്ന് ഞങ്ങൾ കണ്ടെത്തി. നിരവധി ദശാബ്ദങ്ങളിൽ ആദ്യമായി ആന്തരിക അകക്കാമ്പ് മന്ദഗതിയിലായി. ഞങ്ങളുടെ ഏറ്റവും പുതിയ പഠനം ഈ വിഷയത്തിൽ ഏറ്റവും വ്യക്തമായ അപഗ്രഥനം നൽകുന്നു," ," യുഎസ്‌സി ഡോർൺസൈഫ് കോളേജ് ഓഫ് ലെറ്റേഴ്‌സ്, ആർട്‌സ് ആൻഡ് സയൻസസിലെ എർത്ത് സയൻസസ് പ്രൊഫസറായ ജോൺ വിഡേൽ പ്രസ്താവനയിൽ പറഞ്ഞു.

ഭൂമിയുടെ അകം പല പാളികളാൽ നിർമിതമാണ്. പുറംതോട്, ആവരണം, പുറം കോർ, അകക്കാമ്പ് എന്നിങ്ങനെ ഇതിനെ തരം തിരിച്ചിരിക്കുന്നു. ഓരോന്നിനും വ്യത്യസ്ത സ്വഭാവങ്ങളും ഘടനകളുമുണ്ട്. ഗ്രഹത്തിൻ്റെ ഏറ്റവും പുറം പാളിയാണ് പുറംതോട്, അതിൻ്റെ കനം മൂന്നു മുതൽ 44 മൈൽ (4.8 മുതൽ 70.8 കിലോമീറ്റർ വരെ) വരെ വ്യത്യാസപ്പെടുന്നു. ഈ പാളിക്ക് താഴെ 1,800 മൈൽ (2,896.8 കിലോമീറ്റർ) വരെ ആഴത്തിൽ വ്യാപിച്ചുകിടക്കുന്ന ആവരണമുണ്ട്.

ആവരണം ദ്രാവക ഇരുമ്പും നിക്കലും ചേർന്നതാണ്. അതിൻ്റെ ചലനം ഭൂമിയുടെ കാന്തികക്ഷേത്രം സൃഷ്ടിക്കുന്നു. അതേസമയം, ഭൂമിയുടെ അകക്കാമ്പ് 760 മൈൽ (1,223 കിലോമീറ്റർ) വീതിയുള്ള ഏറ്റവും അകത്തെ പാളിയാണ്. ചന്ദ്രൻ്റെ അതേ വലിപ്പമുള്ള ഇത് ഇരുമ്പും നിക്കലും ഉപയോഗിച്ചുള്ള ഒരു ഘരഗോളമാണ്. ഭൂമിയുടെ മധ്യഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.

ഇതിന് ആഴം വളരെ കൂടുതലായതിനാൽ ആന്തരിക കാമ്പിൻ്റെ ചലനം പഠിക്കാൻ ശാസ്ത്രജ്ഞർ ഭൂകമ്പ തരംഗങ്ങളെയാണ് ആശ്രയിക്കുക. തെക്കൻ അറ്റ്‌ലാൻ്റിക് സമുദ്രത്തിലെ സൗത്ത് സാൻഡ്‌വിച്ച് ദ്വീപുകൾക്ക് സമീപം 1991 നും 2023 നും ഇടയിൽ ആവർത്തിച്ചുള്ള 121 ഭൂകമ്പങ്ങളിൽ നിന്നുള്ള ഭൂകമ്പ വിവരങ്ങളും വിവിധ ആണവ പരീക്ഷണങ്ങളിൽ നിന്നുള്ള വിവരങ്ങളും വിശകലനം ചെയ്താണ് പഠനം നടത്തിയതെന്ന് പ്രബന്ധത്തിൽ ഗവേഷകർ വിവരിക്കുന്നു.

ആവരണത്തിൽനിന്നുള്ള ഗുരുത്വാകർഷണവും ബാഹ്യകാമ്പിലെ ദ്രാവകത്തിൻ്റെ ചുളിവുകളുടെയും ഫലമായാണ് ആന്തരിക കാമ്പ് അതിൻ്റെ ഭ്രമണത്തെ മന്ദഗതിയിലാക്കുന്നതെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. കാമ്പ് മന്ദഗതിയിലാകുന്നത് എന്തുകൊണ്ടാണെന്നും അത് നമ്മുടെ ഗ്രഹത്തിൽ എന്ത് തരത്തിലുള്ള പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും കൂടുതൽ പഠനങ്ങളിലൂടെ കണ്ടെത്താമെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്.

ഹേമന്ത് സോറൻ്റെ ക്ഷേമപ്രവർത്തനങ്ങൾ വോട്ടായി മാറി; ഝാർഖണ്ഡിൽ അധികാരമുറപ്പിച്ച് ഇന്ത്യ മുന്നണി

മുനമ്പം വഖഫ് ഭൂമിപ്രശ്നം: ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

മഹാരാഷ്ട്രയിൽ ഇനി മുഖ്യമന്ത്രി ആരെന്ന ചർച്ച, ചരിത്ര വിജയത്തിൽ എൻഡിഎ, ഝാർഖണ്ഡ് നിലനിർത്തി ഇന്ത്യ മുന്നണി

അതിശക്തരായി സതീശനും ഷാഫിയും; ചോദ്യം ചെയ്യപ്പെടുക കെ സുരേന്ദ്രന്റെ നേതൃത്വത്തെ, രാഷ്ട്രീയ നേട്ടംകൊയ്ത് സന്ദീപ്, പാലക്കാട് നല്‍കുന്ന ഉത്തരങ്ങള്‍

ജയിച്ചത്‌ രാഹുൽ അല്ല, ഷാഫിയും ഷാഫിയുടെ വർഗീയതയും: പത്മജ വേണു​ഗോപാൽ